പശ്ചിമ ബംഗാളിൽ ആർഐഎൽ `5000 കോടി നിക്ഷേപിക്കും
പശ്ചിമ ബംഗാളിൽ ആർഐഎൽ `5000 കോടി നിക്ഷേപിക്കും
Wednesday, January 17, 2018 12:45 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ 5,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി. ടെ​ലി​കോം, പെ​ട്രോ​ളി​യം റീ​ട്ടെ​യ്‌​ൽ ശൃ​ംഖ​ല വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണി​ത്.

കൂ​ടാ​തെ മൊ​ബൈ​ൽ, സെ​റ്റ് ടോ​പ് ബോ​ക്സ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​ദ്ധ​തി​ല​ക്ഷ്യ​ങ്ങ​ളി​ലു​ണ്ട്. ബം​ഗാ​ൾ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു മു​കേ​ഷ് അം​ബാ​നി പു​തി​യ നി​ക്ഷേ​പ​താ​ത്പ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ കീ​ഴി​ൽ വെ​സ്റ്റ് ബം​ഗാ​ൾ ബെ​സ്റ്റ് ബം​ഗാ​ൾ ആ​കു​മെ​ന്നു പ്ര​ശം​സി​ക്കാ​നും അം​ബാ​നി മ​റ​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.