രൂപയ്ക്ക് ഇടിവ്
Wednesday, January 17, 2018 12:45 AM IST
മും​ബൈ: വാ​ണി​ജ്യ ക​മ്മി വ​ർ​ധി​ച്ച​തും ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​തും പോ​ലു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​യി​ൽ രൂ​പ​യു​ടെ വി​ല കു​ത്ത​നേ താ​ണു. ഓ​ഹ​രി സൂ​ചി​ക​ക​ളും താ​ഴോ​ട്ടു​പോ​യി. സ്വ​ർ​ണ​വി​ല ക​യ​റി; ഇ​നി​യും ക​യ​റു​മെ​ന്നാ​ണു സൂ​ച​ന.

ക​യ​റ്റു​മ​തി 12.36 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​പോ​ലും വാ​ണി​ജ്യ ക​മ്മി 41 ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നാ​ണ് ഡി​സം​ബ​റി​ലെ ക​ണ​ക്ക്. ഇ​തോ​ടൊ​പ്പം ക്രൂ​ഡ് ഓ​യി​ൽ (ബ്രെ​ന്‍റ് ഇ​നം) വി​ല 70 ഡോ​ള​റി​നു മു​ക​ളി​ലാ​യ​തും ആ​ശ​ങ്ക പ​ര​ത്തി. ഇ​ന്ധ​ന ആ​വ​ശ്യ​ത്തി​ന്‍റെ 82 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 70 ഡോ​ള​റി​നു മു​ക​ളി​ലേ​ക്ക് ക്രൂ​ഡ് വി​ല കൂ​ടു​ന്ന​തു വാ​ണി​ജ്യ ക​മ്മി കൂ​ട്ടു​ന്ന​തോ​ടൊ​പ്പം മൊ​ത്തം വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ ശി​ഷ്ട​നി​ല​യാ​യ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി താ​ങ്ങാ​നാ​വാ​ത്ത നി​ല​യി​ലേ​ക്കു കൂ​ട്ടു​ക​യും ചെ​യ്യും. ഈ ​ഭീ​തി​യി​ൽ ആ​ണു രൂ​പ താ​ഴോ​ട്ടു നീ​ങ്ങി​യ​ത്.

ഡോ​ള​റി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 55 പൈ​സ (0.87 ശ​ത​മാ​നം) വ​ർ​ധി​ച്ച് 64.04 രൂ​പ​യാ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ലും രൂ​പ താ​ഴോ​ട്ടു നീ​ങ്ങു​മെ​ന്നാ​ണു സൂ​ച​ന.

വി​നി​മ​യ​നി​ര​ക്ക് താ​ഴു​ന്ന​തോ​ടെ സ്വ​ർ​ണ​വി​ല ക​യ​റു​മെ​ന്നു ക​രു​തു​ന്നു. ആ​ഗോ​ള​വി​പ​ണി​യി​ലും സ്വ​ർ​ണം ഉ​യ​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. ഓ​ഹ​രി വി​പ​ണി​യും ഇ​ന്ന​ലെ താ​ഴോ​ട്ടു നീ​ങ്ങി. സെ​ൻ​സെ​ക്സ് 72.46 പോ​യി​ന്‍റ് താ​ണ് 34,771.05 ലെ​ത്തി. നി​ഫ്റ്റി 41.1 പോ​യി​ന്‍റ് ന​ഷ്ട​പ്പെ​ടു​ത്തി 10,700.45-ൽ ​ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.