ക്രൂ​ഡ് ഉ​ത്പാ​ദ​നം: ക​രാ​റി​ൽ​നി​ന്നു മാ​റി​ല്ലെ​ന്നു കു​വൈ​ത്ത്
ക്രൂ​ഡ് ഉ​ത്പാ​ദ​നം: ക​രാ​റി​ൽ​നി​ന്നു മാ​റി​ല്ലെ​ന്നു കു​വൈ​ത്ത്
Thursday, January 18, 2018 12:49 AM IST
കു​വൈ​ത്ത് സി​റ്റി: എ​ണ്ണ ക​യ​റ്റു​മ​തി രാ​ഷ്‌​ട്ര സം​ഘ​ട​ന (ഒ​പെ​ക്) യു​ടെ ഉ​ത്പാ​ദ​നം കു​റ​യ്ക്ക​ൽ ക​രാ​റി​ൽ​നി​ന്നു പി​ന്മാ​റാ​ൻ കു​വൈ​ത്ത് ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് എ​ണ്ണ മ​ന്ത്രി ബ​ഖി​ത് അ​ൽ റ​ഷീ​ദി. ഈ ​വ​ർ​ഷാ​വ​സാ​നം വ​രെ ഉ​ത്പാ​ദ​നം കു​റ​ച്ചു നി​ർ​ത്താ​നാ​ണു തീ​രു​മാ​നം. ഈ ​തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 70 ഡോ​ള​ർ ക​ട​ന്നു.


അ​ടു​ത്ത ഞാ​യ​റാ​ഴ്ച ഒ​പെ​കി​ന്‍റെ ഒ​രു ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ച​ത്. ക​രാ​ർ ന​ട​പ്പാ​ക്ക​ൽ വി​ല​യി​രു​ത്താ​നാ​ണു യോ​ഗ​മെ​ന്ന് ബ​ഖി​ത് പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ ക​രാ​റി​ൽ പ​റ​ഞ്ഞ​തി​ൽ കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം കു​റ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.