പൊതുവാഹനങ്ങളിൽ ഏപ്രിൽ മുതൽ ജിപിഎസും പാനിക് ബട്ടണും നിർബന്ധം
പൊതുവാഹനങ്ങളിൽ ഏപ്രിൽ മുതൽ ജിപിഎസും പാനിക് ബട്ടണും നിർബന്ധം
Friday, January 19, 2018 1:01 AM IST
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ ടാ​ക്സി, ബ​സ്, പൊ​തുവാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ലൊ​ക്കേ​ഷ​ൻ ട്രാ​ക്കിം​ഗ് ഉ​പ​ക​ര​ണം, അ​പാ​യ​സൂച​നാ ബ​ട്ട​ൺ എ​ന്നി​വ നി​ർ​ബ​ന്ധ​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം. തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും ഇ-​റി​ക്ഷ​ക​ളെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. തീ​രു​മാ​നം എ​ല്ലാ പൊ​തുഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.

തീ​രു​മാ​നം ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ഒ​ന്നാ​ണെ​ന്നും ഇ​നി​യൊ​രു മാറ്റം ഉ​ണ്ടാ​വി​ല്ലെ​ന്നും ട്വീ​റ്റി​ലു​ണ്ട്. ര​ണ്ടു​പ​ക​ര​ണ​ങ്ങ​ളും നി​ർ​മാ​താ​ക്ക​ളോ വി​ത​ര​ണ​ക്കാ​രോ ഉ​ട​മ​ക​ളോ വാ​ഹ​ന​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.


നേ​ര​ത്തെ 23 സീ​റ്റു​ക​ളി​ൽ കൂ​ടു​ത​ലു​ള്ള ബ​സു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് യാ​ത്ര​ക്കാ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ടാ​യ​പ്പോ​ൾ ഉ​പേ​ക്ഷി​ച്ചു. മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന രൂ​പ​മാ​യ​തി​നാ​ലാ​ണ് അ​വ​യെ പു​തി​യ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

പൊ​തുവാ​ഹ​ന​ങ്ങ​ളി​ലെ പാ​നി​ക് ബ​ട്ട​ൺ യാ​ത്ര​ക്കാ​ർ അ​മ​ർ​ത്തി​യാ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പി​ലേ​ക്കും പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കും സ​ന്ദേ​ശ​മെ​ത്തും. ഇ​തോ​ടെ അ​ധി​കൃ​ത​ർ​ക്ക് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.