പു​തി​യ സ്വി​ഫ്റ്റി​ന്‍റെ പ്രീ-​ലോ​ഞ്ച് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
പു​തി​യ സ്വി​ഫ്റ്റി​ന്‍റെ പ്രീ-​ലോ​ഞ്ച് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
Saturday, January 20, 2018 11:18 PM IST
കൊ​​​ച്ചി: ഓ​​​ട്ടോ എ​​​ക്സ്പോ 2018 ൽ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന മാ​​​രു​​​തി സു​​​സു​​​കി സ്വി​​​ഫ്റ്റി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച മോ​​​ഡ​​​ലി​​​ന്‍റെ പ്രീ-​​​ലോ​​​ഞ്ച് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. രാ​​​ജ്യ​​​ത്തെ​​​ന്പാ​​​ടു​​​മു​​​ള്ള മാ​​​രു​​​തി സു​​​സു​​​ക്കി ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്നു 11,000 രൂ​​​പ ആ​​​ദ്യ​​​ഘ​​​ഡു​​​വാ​​​യി അ​​​ട​​​ച്ച് ബു​​​ക്ക് ചെ​​​യ്യാം.

നൂ​​​ത​​​ന​​​മാ​​​യ ഫി​​​ഫ്ത് ജ​​​ന​​​റേ​​​ഷ​​​ൻ ഹാ​​​ർ​​​ട്ടെ​​​ക്ക് പ്ലാ​​​റ്റ്ഫോ​​​മി​​​ൽ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന പു​​​തി​​​യ സ്വി​​​ഫ്റ്റി​​​ന് കൂ​​​ടു​​​ത​​​ൽ നീ​​​ള​​​വും വീ​​​തി​​​യു​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ നീ​​​ള​​​മു​​​ള്ള വീ​​​ൽ ബേ​​​സ്, കൂ​​​ടു​​​ത​​​ൽ വ​​ലി​​​പ്പ​​​മു​​​ള്ള കാ​​​ബി​​​ൻ, കൂ​​​ടു​​​ത​​​ൽ ല​​​ഗേ​​​ജ് സ്പേ​​​സ്, ഹെ​​​ഡ്റൂം എ​​​ന്നി​​​വ​​​യു​​​ണ്ട്. മെ​​​ച്ച​​​പ്പെ​​​ട്ട ഇ​​​ന്ധ​​​ന ക്ഷ​​​മ​​​ത​​​യും പെ​​​ർ​​​ഫോ​​​മ​​​ൻ​​​സും സു​​​ഖ​​​ക​​​ര​​​മാ​​​യ യാ​​​ത്ര​​​യും ഉ​​​റ​​​പ്പാ​​​ക്കും​​​വി​​​ധ​​​മാ​​​ണ് എ​​​ഞ്ചി​​​ൻ ട്യൂ​​​ണ്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഡ്യു​​​വ​​​ൽ എ​​​യ​​​ർ​​​ബാ​​​ഗ്, എ​​​ബി​​​എ​​​സ്, ഇ​​​ബി​​​ഡി, ചൈ​​​ൽ റി​​​സ്ട്രെ​​​യ്ന്‍റ് സി​​​സ്റ്റം എ​​​ന്നി​​​വ​​​യും പു​​​തി​​​യ സ്വി​​​ഫ്റ്റി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.