ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
Saturday, January 20, 2018 11:18 PM IST
ന്യൂ​ഡ​ൽ​ഹി: ബി​റ്റ്കോ​യി​ൻ പോ​ലു​ള്ള ഗൂ​ഢ ക​റ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി ശ​ക്ത​മാ​ക്കി കേ​ന്ദ്രം. രാ​ജ്യ​ത്തെ ചി​ല പ്ര​ധാ​ന ബി​റ്റ്കോ​യി​ൻ എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ പ​ണ​മി​ട​പാ​ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ആ​ക്സി​സ് ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്.

ചി​ല അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ക​യും മ​റ്റു ചി​ല​തി​ലെ ഇ​ട​പാ​ടു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​റ്റു ചി​ല അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.


സെ​ബ് പേ, ​കോ​യി​ൻ-​സെ​ക്വ​ർ, ബി​ടി​സി എ​ക്സ് ഇ​ന്ത്യ, യൂ​ണോ കോ​യി​ൻ തു​ട​ങ്ങി പ​ത്ത് എ​ക്സ്ചേ​ഞ്ചു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഗൂ​ഢ ക​റ​ൻ​സി​ക​ളു​ടെ വ്യാ​പാ​രം ന​ട​ത്തു​ന്ന എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ വാ​യ്പ​യെ​ടു​ക്ക​ലി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഡി​സം​ബ​ർ 17ന് 20,000 ​ഡോ​ള​റി​ൽ എ​ത്തി​യ ബി​റ്റ്കോ​യി​ൻ വി​ല വെ​ള്ളി​യാ​ഴ്ച 10,000 ഡോ​ള​റി​നു താ​ഴെ വ​ന്നി​രു​ന്നു. ഇ​ന്ന​ലെ വി​ല 12,823 ഡോ​ള​ർ​വ​രെ കൂ​ടി. വി​ല​യി​ലെ വ​ലി​യ ചാ​ഞ്ചാ​ട്ടം പു​തി​യ നി​ക്ഷേ​പ​ക​ർ​ക്കു ന​ഷ്‌‌​ടം വ​രു​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.