പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മ​ലാ​ല ഫൗ​ണ്ടേ​ഷ​നും ആ​പ്പി​ളും സംയുക്ത സംരംഭത്തിന്
പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി  മ​ലാ​ല ഫൗ​ണ്ടേ​ഷ​നും ആ​പ്പി​ളും  സംയുക്ത സംരംഭത്തിന്
Tuesday, January 23, 2018 11:34 PM IST
ന്യൂഡൽഹി: പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ​്യാത്തി​നു​വേ​ണ്ടി വാ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ തോ​ക്കി​നു മു​ന്പി​ൽ ജീ​വ​ൻ പ​ണ​യം​വ​ച്ച പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി​യാ​ണ് മ​ലാ​ല യൂ​സ​ഫ് സാ​യി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സ​ഹാ​യ​മാ​കാ​ൻ മ​ലാ​ല തു​ട​ങ്ങി​യ മ​ലാ​ല ഫൗ​ണ്ടേ​ഷ​നും ടെ​ക്നോ​ള​ജി ഭീ​മ​നാ​യ ആ​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു.

മ​ലാ​ല ഫൗ​ണ്ടേ​ഷ​നി​ൽ പ​ങ്കാ​ളി​യാ​യി​ക്കൊ​ണ്ട് ലോ​ക​മെ​ന്പാ​ടു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​വ​ർ അ​ർ​ഹി​ക്കു​ന്ന ഗു​ണ​മേന്മയു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​പ്പി​ളി​ന്‍റെ ല​ക്ഷ്യം. ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്കും മ​ലാ​ല യൂ​സ​ഫ് സാ​യി​യും ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​ക​ളി​ൽ ഒ​പ്പു​വ​ച്ചു​ക​ഴി​ഞ്ഞു. ആ​പ്പി​ളി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്ന​തോ​ടെ മ​ലാ​ല ഫൗ​ണ്ടേ​ഷ​ൻ​വ​ഴി ഇ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന വി​ദ്യ​ഭ്യാ​സ ധ​ന​സ​ഹാ​യം ഇ​ര​ട്ടി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ലാ​ല യൂ​സ​ഫ് സാ​യ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തി​നു പു​റ​മേ വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും ആ​പ്പി​ളിന്‍റെ പി​ന്തു​ണ മ​ലാ​ല ഫൗ​ണ്ടേ​ഷ​നു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.