ഊർജമേഖലയിൽ കണ്ടെത്തലുകൾ ക്ഷണിച്ച് ടാറ്റാ ട്രസ്റ്റ്
Sunday, February 11, 2018 1:07 AM IST
മും​ബൈ: ഊ​ർ​ജ​മേ​ഖ​ല​യി​ൽ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച് ടാ​റ്റ് ട്ര​സ്റ്റ് പു​തി​യ കാ​ന്പ​യി​ന് തു​ട​ക്ക​മി​ട്ടു. ദേ​ശീ​യ​ത​ല​ത്തി​ൽ സം​രം​ഭ​ക​രെ​യും ഗ​വേ​ഷ​ക​രെ​യു​ം കണ്ടെത്തുക യാണ് ടാ​റ്റാ ഇതിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സോ​ഷ്യ​ൽ ആ​ൽ​ഫാ എ​ന​ർ​ജി ച​ല​ഞ്ച് എ​ന്ന ഈ ​കാ​ന്പ​യി​ൻ വ​ഴി രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഊ​ർ​ജ​പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ഇ​പ്പോ​ഴു​ള്ള ഊ​ർ​ജ​ശൃം​ഖ​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ല​ക്ഷ്യ​മെ​ന്ന് ടാ​റ്റാ ട്ര​സ്റ്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടാ​തെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കു​ന്ന​താ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.


വീ​ട്, കൃ​ഷി​യി​ടം, വ്യ​വ​സാ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജോ​ത്പാ​ദ​നം, പ്ര​സ​ര​ണം, വി​ത​ര​ണം‌, സം​ഭ​ര​ണം, ഉ​പ​ഭോ​ഗം എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ടെ​ത്ത​ൽ, ബി​സി​ന​സ് സാ​ധ്യ​ത, പ​രി​സ്ഥി​തി സു​സ്ഥി​ര​ത, സാ​മൂ​ഹി​ക സ്വാ​ധീ​നം തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ടാ​റ്റ​യു​ടെ​ത​ന്നെ ഇ​ൻ​കു​ബേ​റ്റ​റും സ്റ്റാ​ർ​ട്ട​പ് ആ​ക്സി​ല​റേ​റ്റ​റു​മാ​യ ടാ​റ്റാ സ്മാ​ർ​ട്ട് എ​ന​ർ​ജി ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റി​ൽ സം​രം​ഭം തു​ട​ങ്ങാ​ൻ അ​വ​സ​രം ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.