ഇന്ത്യൻ റെയിൽവേക്ക് പുതിയ എൻജിനുകൾ
Monday, February 12, 2018 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലേ​ക്ക് പു​തി​യ ജി​ഇ ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ​കൂ​ടി. 1000 എ​ൻ​ജി​നു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത​തി​ൽ ര​ണ്ടെ​ണ്ണം 22ന് ​ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​ക്കു കൈ​മാ​റും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആ​റ് എ​ൻ​ജി​നു​ക​ളു​ടെ ചി​ത്രം അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ജി​ഇ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ന്‍റെ ഏ​ഷ്യ-​പ​സ​ഫി​ക് പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ ന​ളി​ൻ ജ​യ​ൻ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ എ​റി​യി​ൽ നി​ർ​മി​ച്ച​താ​ണ് ഈ ​എ​ൻ​ജി​നു​ക​ൾ. അ​ടു​ത്ത​ഘ​ട്ട​ത്തി​ലു​ള്ള നി​ർ​മാ​ണം ബി​ഹാ​റി​ലു​ള്ള ജി​ഇ നി​ർ​മാ​ണ​ശാ​ല‍യി​ൽ വൈ​കാ​തെ ആ​രം​ഭി​ക്കും. മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം എ​ൻ​ജി​നു​ക​ൾ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 250 കോ​ടി ഡോ​ള​ർ (15,750 കോ​ടി രൂ​പ) ആ​ണ് 1000 എ​ൻ​ജി​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്.


4,500 എ​ച്ച്പി, 6000 എ​ച്ച്പി ശ​ക്തി​യു​ള്ള ര​ണ്ടു​ത​രം എ​ൻ​ജി​നു​ക​ളാ​ണ് റെ​യി​ൽ​വേ​ക്കു​വേ​ണ്ടി ജി​ഇ നി​ർ​മി​ക്കു​ന്ന​ത്. എ​യ​ർ ക​ണ്ടീ​ഷ​ണിം​ഗ്, മ​ണി​ക്കൂ​റി​ൽ 1000 കി​ലോ​മീ​റ്റ​ർ വേ​ഗം എ​ന്നി​വ​യാ​ണ് എ​ൻ​ജി​നു​ക​ളു​ടെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. ഈ ​വ​ർ​ഷം മൂ​ന്നാം ത്രൈ​മാ​സം മു​ത​ലാ​ണ് ജി​ഇ ബി​ഹാ​റി​ലെ പ്ലാ​ന്‍റി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക. 1000 എ​ണ്ണ​ത്തി​ൽ 700 എ​ണ്ണം 4500 എ​ച്ച്പി ശ​ക്തി​യു​ള്ള​തും ശേ​ഷി​ക്കു​ന്ന​വ 6000 എ​ച്ച്പി​യു​ടേ​തു​മാ​ണ്. വ​ർ​ഷം 100 എ​ണ്ണം വീ​തം പ​ത്തു വ​ർ​ഷം​കൊ​ണ്ടാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. അ​തേ​സ​മ​യം വി​ദേ​ശ ക​മ്പ​നി​യാ​യ ആ​ൽ​സ്റ്റോ​മും ബി​ഹാ​റി​ലെ മ​ധി​പു​ര​യി​ൽ എ​ൻ​ജി​ൻ നി​ർ​മാ​ണം തു​ട​ങ്ങും. 800 ഇ​ല​ക്‌​ട്രി​ക് എ​ൻ​ജി​നു​ക​ൾ​ക്കാ​ണ് റെ​യി​ൽ​വേ ഓ​ർ​ഡ​ർ ന​ല്കി​യി​രി​ക്കു​ന്ന​ത്.