ഫുഡ് പാണ്ട 400 കോടി നിക്ഷേപിക്കും
Monday, February 12, 2018 10:53 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ പ്ലാ​റ്റ്ഫോ​മാ​യ ഫു​ഡ് പാ​ണ്ട കൂ​ടു​ത​ൽ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങു​ന്നു. വി​ത​ര​ണ​ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 400 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത 12-15 മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 25,000 ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രെ നി​യ​മി​ക്കാ​നും ഫു​ഡ് പാ​ണ്ട​യ്ക്കു പ​ദ്ധ​തി​യു​ണ്ട്.


ന​ഗ​ര​വ​ത്ക​ര​ണം, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ന്‍റെ വ​ർ​ധ​ന, വ​ലി​യ വ​രു​മാ​നം തു​ട​ങ്ങി​യ​വ ഭ​ക്ഷ​ണം ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ബി​സി​ന​സ് വി​ക​സി​പ്പി​ക്കാ​നാ​ണ് ഫു​ഡ് പാ​ണ്ട​യു​ടെ ശ്ര​മം.