ഫേസ്ബുക്ക് ഇന്നു മുതൽ ജിയോഫോണിലും
ഫേസ്ബുക്ക് ഇന്നു മുതൽ ജിയോഫോണിലും
Tuesday, February 13, 2018 11:43 PM IST
കൊ​ച്ചി: ജി​യോ​യു​ടെ ഫീ​ച്ച​ർ​ഫോ​ണി​ൽ ഇ​നി മു​ത​ൽ ഫേ​സ്ബു​ക്കും ല​ഭി​ക്കും. ജി​യോ ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ജി​യോ കൈ (KAI OS) ​ഒ​എ​സി​നു വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​തി​പ്പാ​ണ് രാ​ജ്യ​ത്തെ 50 കോ​ടി ജി​യോ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​ഷ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ, വീ​ഡി​യോ, ന്യൂ​സ് ഫീ​ഡു​ക​ൾ, ഫോ​ട്ടോ തു​ട​ങ്ങി ഫേ​സ്ബു​ക്കി​ന്‍റെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും ഈ ​ഫേ​സ്ബു​ക്ക് ആ​പ്ലി​ക്കേ​ഷ​നി​ലു​ണ്ടാ​കും. ഫേ​സ്ബു​ക്കി​നു പി​ന്നാ​ലെ മ​റ്റു ലോ​കോ​ത്ത​ര ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും വൈ​കാ​തെ ജി​യോ‌​ഫോ​ണി​ലൂ​ടെ ല​ഭ്യ​മാ​കും. ഓ​രോ ഭാ​ര​തീ​യ​നെ​യും ഡാ​റ്റ​യു​ടെ ശ​ക്തി​കൊ​ണ്ട് ഉൗ​ർ​ജം പ​ക​രു​ക​യാ​ണ് ജി​യോ​യു​ടെ ല​ക്ഷ്യം. ഈ ​ഉ​ദ്യ​മ​ത്തി​ന്‍റെ സു​പ്ര​ധാ​ന ഘ​ട​ക​മാ​ണ് ജി​യോ ഫോ​ണ്‍ ജി​യോ ഡ​യ​റ​ക്ട​ർ ആ​കാ​ശ് അം​ബാ​നി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.