ബാങ്ക് വായ്പ: മാർഗനിർദേശം ആശങ്ക കൂട്ടി
Thursday, February 15, 2018 12:54 AM IST
മും​ബൈ: ബാ​ങ്കു​ക​ളു​ടെ പ്ര​ശ്ന​വാ​യ്പ​ക​ൾ സം​ബ​ന്ധി​ച്ച റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പു​തി​യ നി​ർ​ദേ​ശം ബാ​ങ്കു​ക​ൾ​ക്കു തു​ട​ക്ക​ത്തി​ൽ ക്ഷീ​ണം ഉ​ണ്ടാ​ക്കും. ഇ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ലെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു ന​ട​ക്കു​ന്ന ധാ​രാ​ളം വാ​യ്പ​ക​ൾ പ്ര​ശ്ന​വാ​യ്പ​ക​ളാ​കും. അ​പ്പോ​ൾ അ​വ​യ്ക്കു​ണ്ടാ​കാ​വു​ന്ന ന​ഷ്ടം ക​ണ​ക്കാ​ക്കി കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തേ​ണ്ടി​വ​രും.

ഒ​രു ത​വ​ണ ഗ​ഡു​വോ പ​ലി​ശ​യോ മു​ട​ങ്ങു​ന്പോ​ൾ ന​ട​പ​ടി​ക്കു തു​ട​ക്ക​മി​ടു​ന്ന​തു പ​ല വ്യ​വ​സാ​യ​ങ്ങ​ളെ​യും കു​ഴ​പ്പ​ത്തി​ലാ​ക്കി​യെ​ന്നും വ​രും.ഈ ​ആ​ശ​ങ്ക​ക​ൾ ഇ​ന്ന​ലെ ഓ​ഹ​രി വി​പ​ണി​യി​ൽ ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി. വ​ലി​യ വാ​യ്പ​ക​ൾ പ്ര​ശ്ന​വാ​യ്പ​യാ​യാ​ൽ ആ​റു മാ​സ​ത്തി​ന​കം പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. 2000 കോ​ടി രൂ​പ​യി​ല​ധി​ക​മു​ള്ള ബാ​ങ്കു​ക​ൾ​ക്കാ​ണ് ഇ​തു ബാ​ധ​കം. ഈ ​നി​ർ​ദേ​ശം വ​ൻ​വ്യ​വ​സാ​യ​ങ്ങ​ളെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.


ഓ​ഹ​രി സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ താ​ഴാ​ൻ ബാ​ങ്ക് ഓ​ഹ​രി​ക​ളു​ടെ വി​ല​യി​ടി​വാ​ണു മു​ഖ്യ​കാ​ര​ണ​മാ​യ​ത്. സെ​ൻ​സെ​ക്സ് 144.52 പോ​യി​ന്‍റ് താ​ണ് 34,155.95-ലും ​നി​ഫ്റ്റി 38.85 പോ​യി​ന്‍റ് താ​ണ് 10,500.90-ലും ​ക്ലോ​സ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.