9.5 ശ​ത​മാ​നം നി​ര​ക്കി​ൽ കെ​എ​ഫ്സി വാ​യ്പ
Thursday, February 15, 2018 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശ ഇ​​​ള​​​വു ന​​​ൽ​​​കു​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചു. 28 വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് 9.5 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കും സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് 10 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ലും നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി വാ​​​യ്പ​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കും.

കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ വാ​​​യ്പ എ​​​ടു​​​ത്ത്, പ​​​ലി​​​ശ ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​നു​​​ള്ള സു​​​വ​​​ർ​​​ണാ​​​വ​​​സ​​​ര​​​മാ​​​ണി​​​തെ​​​ന്ന് കെഎ​​​ഫ്സി ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് പ​​​റ​​​ഞ്ഞു.

പ്ര​​​സ്തു​​​ത വാ​​​യ്പ​​​ക​​​ൾ​​​ക്ക് 10 വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കും. സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് 90 ശ​​​ത​​മാ​​​നം വ​​​രെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കും. രണ്ടു വ​​​ർ​​​ഷം മോ​​​റ​​​ട്ടോ​​​റി​​​യം ഉ​​​ൾ​​​പ്പെ​​​ടെ 10 വ​​​ർ​​​ഷ​​​മാ​​​ണ് തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി. ഉൗ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണമേ​​​ഖ​​​ല​​​യി​​​ൽ ആ​​​റു ശ​​​ത​​​മാ​​​ണ് പ​​​ലി​​​ശനി​​​ര​​​ക്ക്.


അ​​​ഭ്യ​​​സ്തവി​​​ദ്യ​​​രാ​​​യ യു​​​വ​​​തീ യു​​​വാ​​​ക്ക​​​ൾ​​​ക്ക് പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യും കോ​​​ർ​​​പ​​റേ​​​ഷ​​​നി​​​ൽ നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് 10 ല​​​ക്ഷം രൂ​​​പ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കും. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​ണ് തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.