സിഎസ്ബിയുടെ 51% ഓഹരികൾ ഫെയർഫാക്സ് ഏറ്റെടുക്കും
സിഎസ്ബിയുടെ 51% ഓഹരികൾ  ഫെയർഫാക്സ് ഏറ്റെടുക്കും
Sunday, February 18, 2018 12:39 AM IST
മും​ബൈ: കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ (സി​എ​സ്ബി) 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ പ്രേ​മ വാ​ട്സ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫെ​യ​ർ​ഫാ​ക്സ് ഹോ​ൾ​ഡിം​ഗ്സ് ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കും. ഷെ​യ​ർ ഒ​ന്നി​ന് 140 രൂ​പ വ​ച്ചു​ള്ള ഇ​ട​പാ​ടി​ന്‍റെ ആ​കെ മൂ​ല്യം 578 കോ​ടി രൂ​പ വ​രും. ഓ​ഹ​രി​യു​ട​മ​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​ശേ​ഷം ഇ​ട​പാ​ട് പൂ​ർ​ത്തീ​ക​രി​ക്കും.

സി​എ​സ്ബി പ്ര​തീ​ക്ഷി​ച്ച​തി​ലും താ​ഴെ​യാ​ണ് ഓ​ഹ​രി​വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ന്പ് ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ ഫെ​യ​ർ​ഫാ​ക്സ് ത​യാ​റാ​യെ​ങ്കി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ധാ​ര​ണ​യെ​ത്താ​ത്ത​തി​നാ​ൽ ന​ട​ന്നി​ല്ല.


പി​ന്നീ​ട് 30 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​തി​നാ​യി അ​യോ​ൺ കാ​പ്പി​റ്റ​ൽ, എ​വ​ർ​സ്റ്റ​ൺ കാ​പ്പി​റ്റ​ൽ എ​ന്നീ സ്വ​കാ​ര്യ നി​ക്ഷേ​പ​ക ക​മ്പ​നി​ക​ളു​മാ​യി സി​എ​സ്ബി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന ഈ ​ച​ർ​ച്ച​യി​ൽ വി​ല​യെ​പ്പ​റ്റി ധാ​ര​ണ​യാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഫെ​യ​ർ​ഫാ​ക്സ് വീ​ണ്ടും വ​ന്ന​ത്.

സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 13 കോ​ടി രൂ​പ​യാ​യി​രു​ന്നു സി​എ​സ്ബി​യു​ടെ അ​റ്റാ​ദാ​യം. കി​ട്ടാ​ക്ക​ടം 6.75 ശ​ത​മാ​വും മൂ​ല​ധ​ന​പ​ര്യാ​പ്ത​ത 11.09 ശ​ത​മാ​ന​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.