ഓ​ഹ​രി​വി​പ​ണി ദു​ർ​ബ​ലം
Wednesday, February 21, 2018 12:57 AM IST
മും​ബൈ: ഓ​ഹ​രിവി​പ​ണി​യി​ൽ നേ​രി​യ താ​ഴ്ച​യേ ഇ​ന്ന​ലെ ഉ​ണ്ടാ​യു​ള്ളൂ എ​ങ്കി​ലും ദൗ​ർ​ബ​ല്യം പ്ര​ക​ട​മാ​യി​രു​ന്നു. ഉ​ച്ച​വ​രെ ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​നു ശേ​ഷ​മാ​ണു സൂ​ചി​ക​ക​ൾ താ​ഴോ​ട്ടു നീ​ങ്ങി​യ​ത്. ത​ലേ​ന്നും അ​താ​യി​രു​ന്നു രീ​തി.

രൂ​പ അ​പ്ര​തീ​ക്ഷി​ത​മാ​യി താ​ഴോ​ട്ടു നീ​ങ്ങി. വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഓ​ഹ​രി-​ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ൽനി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു കാ​ണി​ക്കു​ന്ന​തു 2018-ൽ ​വി​ദേ​ശി​ക​ൾ ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​ന്ന​തി​ലേ​റെ പ​ണം തി​രി​ച്ചു കൊ​ണ്ടു​പോ​യി എ​ന്നാ​ണ്. ഡോ​ള​റി​ന് 58 പൈ​സ കൂ​ടി 64.78 രൂ​പ​യാ​യി.

ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 33,960.95 വ​രെ ക​യ​റി​യി​ട്ട് ക്ലോ​സ് ചെ​യ്ത​ത് 33,703.59-ൽ 71.07 ​പോ​യി​ന്‍റ് കു​റ​വ്. നി​ഫ്റ്റി 10,420.35 വ​രെ ക​യ​റി​യി​ട്ട് 10360.4-ൽ ​ക്ലോ​സ് ചെ​യ്തു. ന​ഷ്‌​ടം 18 പോ​യി​ന്‍റ്.

മൂ​ന്നു​ദി​വ​സംകൊ​ണ്ട് സെ​ൻ​സെ​ക്സ് 594.38 പോ​യി​ന്‍റും നി​ഫ്റ്റി 185.1 പോ​യി​ന്‍റും ഇ​ടി​ഞ്ഞു.
ത​ട്ടി​പ്പ ു ന​ട​ന്ന പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഹ​രി​ക​ൾ നാ​ലു​ ദി​വ​സ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ത​ലേ​ന്ന​ത്തേ​ക്കാ​ൾ അ​ല്പം കൂ​ടി​യ വി​ല​യി​ൽ ക്ലോ​സ് ചെ​യ്തു. ക​ഴി​ഞ്ഞ​യാ​ഴ്ച 195 രൂ​പ വ​രെ ക​യ​റി​യ പി​എ​ൻ​ബി ഓ​ഹ​രി​ക്ക് ഇ​പ്പോ​ൾ 111 രൂ​പ. രാ​ജ്യം​വി​ട്ട മെ​ഹു​ൽ ചോ​ക്സി​യു​ടെ ഗീ​താ​ഞ്ജ​ലി ജെം​സി​ന്‍റെ ഓ​ഹ​രി​വി​ല അ​ഞ്ചു​ദി​വ​സം കൊ​ണ്ട് 56 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ഇ​ന്ന​ലെ വി​ല കൂ​ടി​യ​പ്പോ​ൾ സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ പ​ല​തും ദു​ർ​ബ​ല​മാ​യി. ആ​ക്സി​സ് ബാ​ങ്ക് എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, കൊ​ട്ട​ക് ബാ​ങ്ക്, യെ​സ് ബാ​ങ്ക് തു​ട​ങ്ങി​യ​വ​യ്ക്കു വി​ല​ താ​ണു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.