നൂ​​​റാം ശാ​​​ഖ​​​യു​​​മാ​​​യി ഇ​​​സാ​​​ഫ് വാ​​​ർ​​​ഷി​​​കം നാളെ
നൂ​​​റാം ശാ​​​ഖ​​​യു​​​മാ​​​യി ഇ​​​സാ​​​ഫ് വാ​​​ർ​​​ഷി​​​കം നാളെ
Saturday, March 10, 2018 1:09 AM IST
തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ നൂ​​​റാ​​​മ​​​ത്തെ ശാ​​​ഖ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ൽ ഇ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബാ​​​ങ്കി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കം നാളെ ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 200 ശാ​​​ഖ​​​ക​​​ൾകൂ​​​ടി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ സ​​​മ്പാ​​​ദ്യ​​​ശീ​​​ലം വ​​​ള​​​ർ​​​ത്തു​​​ന്ന ബാ​​​ല​​​ജ്യോ​​​തി ഉൾപ്പെടെ ആ​​​റു പു​​​തി​​​യ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാളെ ന​​​ട​​​ക്കും. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാ​​​നും മ​​​റ്റും സ​​​ഹാ​​​യി​​​ക്കു​​​ന്ന ഉ​​​പ​​​ശാ​​​ഖ​​​ക​​​ളാ​​​യ ധ​​​ൻ​​​കേ​​​ന്ദ്ര, പെ​​​ൻ​​​ഷ​​​ൻ യോ​​​ജ​​​ന, വീ​​​ടു നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഗൃ​​​ഹ​​​ജ്യോ​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ വി​​​ദ്യാ​​​നി​​​ധി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ. ‌

നാളെ വൈ​​​കു​​​ന്നേ​​​രം 4.30നു ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​ക​​​ളു​​​ം ഇ​​​സാ​​​ഫി​​​ന്‍റെ 26-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​വും രാ​​​ജ്യ​​​സ​​​ഭാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ ഉദ്ഘാടനം ചെയ്യും. നൂ​​​റാ​​​മ​​​തു ശാ​​​ഖ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് 2.30ന് ​​​മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.


ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് 6,200 കോ​​​ടി രൂ​​​പ​​​യു​​​ടെ മൊ​​​ത്തം ബി​​​സി​​​ന​​​സ് നേ​​​ടാ​​​നാ​​​യി. 2,200 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും ആ​​​റു ല​​​ക്ഷം പു​​​തി​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ണ്ടാ​​​യി. 11 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 100 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന് ഇ​​​പ്പോ​​​ൾ 400 ബാ​​​ങ്കിം​​​ഗ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളും 200 എ​​​ടി​​​എ​​​മ്മു​​​ക​​​ളും 20 ല​​​ക്ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 16 ല​​​ക്ഷം പു​​​തി​​​യ വാ​​​യ്പ​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ 4200 കോ​​​ടി രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്​​​തു. മൂ​​​ല​​​ധ​​​നം 475 കോ​​​ടി രൂ​​​പ​​​യാ​​​ണ്. നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.