വൃക്കരോഗ ഇൻഷ്വറൻസ് ക്ലെയിമുകളിൽ 26 ശതമാനം വർധന
Monday, March 12, 2018 11:40 PM IST
മും​ബൈ: ക​ഴി​ഞ്ഞ മൂ​ന്നു സാ​ന്പ​ത്ത​ക​വ​ർ​ഷ​ത്തി​നി​ടെ 18 മു​ത​ൽ 35 വ​രെ വ​യ​സ് പ്രാ​യ​മു​ള്ള​വ​രി​ൽ വൃ​ക്ക​രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മു​ക​ൾ 26 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി എ​സ്ബി​ഐ ജ​ന​റ​ൽ.

ലോ​ക വൃ​ക്ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ബി​ഐ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പു​റ​ത്തു​വി​ട്ട ക്ലെ​യിം​സ് ഡേ​റ്റ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ക്ലെ​യി​മു​ക​ൾ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 24 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്.

2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷം 55 ശ​ത​മാ​നം ക്ലെ​യി​മു​ക​ളു​മാ​യി പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​മാ​ണ് അ​ധി​കം.

ഇ​തി​നൊ​പ്പം സ്ത്രീ​ക​ളു​ടെ ക്ലെ​യി​മു​ക​ളും ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. 2015-16 സാ​ന്പ​ത്തി​ക വ​ർ​ഷം വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 39 ശ​ത​മാ​നം ക്ലെ​യി​മു​ക​ളു​ണ്ടാ​യി​രു​ന്ന​ത് 2017-18 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 45 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.