ബു​ള്ള​റ്റ് ഇ​ര​ന്പം ഇ​നി അ​ർ​ജ​ന്‍റീ​ന​യി​ലും
Thursday, March 15, 2018 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​യാ​​യ റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ ഷോ​​റൂം ആ​​രം​​ഭി​​ച്ചു. അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ബു​​വേനോ​​സ് ആ​​രി​​സി​​ലാ​​ണ് ഷോ​​റും. അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം ബൈ​​ക്ക് വി​​ല്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ള്ള​​തും ഇ​​വി​​ടെ​​യാ​​ണ്. ബൈ​​ക്കു​​കൾക്ക് ഏ​​റെ പ്രി​​യ​​മു​​ള്ള ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ വി​​പ​​ണി വി​​പു​​ല​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ യൂ​​ണി​​റ്റ് ആ​​രം​​ഭി​​ച്ച​​തെ​​ന്ന് റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് പ്ര​​സി​​ഡ​​ന്‍റ് രു​​ന്ദ്ര തേ​​ജ് സിം​​ഗ് പ​​റ​​ഞ്ഞു.


നേ​​ര​​ത്തെ ബ്ര​​സീ​​ൽ,കൊ​​ളം​​ബിയ എ​​ന്നീ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി ഷോ​​റൂ​​മു​​ക​​ൾ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ബു​​ള​​ള​​റ്റ്(500 സി​​സി), ക്ലാ​​സി​​ക്(500 സി​​സി) ,കോ​​ണ്ടി​​ന​​ന്‍റ​​ൽ ജി​​ടി, ഹി​​മാ​​ല​​യ​​ൻ എ​​ന്നീ നാ​​ലു​​ മോ​​ഡ​​ലു​​ക​​ളാ​​ണ് റോ​​യ​​ൽ​​എ​​ൻ​​ഫീ​​ൽ​​ഡ് അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ വി​​ൽ​​ക്കു​​ക.

ഇം​​ഗ്ല​​ണ്ട്,ഫ്രാ​​ൻ​​സ്, ഓ​​സ്ട്രേ​​ലി​​യ​​ എ​​ന്നി​​വ​​യ​​ട​​ക്കം 50 ലേ​​റെ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ല​​വി​​ൽ റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന് ഷോ​​റൂ​​മു​​ക​​ളു​​ണ്ട്.