മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​ർ ഉദ്ഘാടനം 23ന്
Thursday, March 15, 2018 11:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഈ​​​ഞ്ച​​​ക്ക​​​ലി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന മാ​​​ൾ ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​ർ 23ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ലോ​​​കോ​​​ത്ത​​​ര ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം ആ​​​സ്വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണു മാ​​​ളി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​ന്നു മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. മു​​​ഹ​​​മ്മ​​​ദ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

160 സ്റ്റോ​​​റു​​​ക​​​ളി​​​ലാ​​​യി 300ലേ​​​റെ ബ്രാ​​​ൻ​​​ഡു​​​ക​​​ൾ വി​​​ല്പ​​​ന​​​യ്ക്കെ​​​ത്തും. ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ്, വി​​​ശാ​​​ല​​​മാ​​​യ ജ്വ​​​ല്ല​​​റി ഷോ​​​റൂം, ഇ​​​ല​​​ട്രോ​​​ണി​​​ക്സ്, ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​സ് ഷോ​​​റൂം, ലൈ​​​ഫ് സ്റ്റൈ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഗെ​​​യി​​​മിം​​​ഗ് സോ​​​ണ്‍, ഫു​​​ഡ് പ്ലാ​​​സ, കാ​​​ർ​​​ണി​​​വ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ ഏ​​​ഴ് മ​​​ൾ​​​ട്ടി​​​പ്ല​​​സ് തി​​​യറ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും മാ​​​ളി​​​ലു​​​ണ്ട്. 1,000 കാ​​​റു​​​ക​​​ൾ​​​ക്കും 1,200 ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ഒ​​​രേ​​​സ​​​മ​​​യം പാ​​​ർ​​​ക്ക് ചെ​​​യ്യാം.


രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി 11 വ​​​രെ​​​യാ​​​ണ് മാ​​​ളി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം. പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നു​​​വ​​​രെ സി​​​നി​​​മാ പ്ര​​​ദ​​​ർ​​​ശ​​​നം ഉ​​​ണ്ടാ​​​കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഷം​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ്, എ​​​ക്സി​​​കു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. ജ​​​ലീ​​​ൽ, ഓ​​​പ്പ​​​റേ​​​ഷ​​​ണ​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ കി​​​ഷോ​​​ർ​​​കു​​​ട്ടി, കെ.​​​പി. നാ​​​രാ​​​യ​​​ണ​​​ൻ, ബി​​​നു​​​രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.