കടമുള്ളവർ രാജ്യംവിടേണ്ട
Thursday, March 15, 2018 11:03 PM IST
ന്യൂ​ഡ​ൽ​ഹി: വാ​യ്പാ​ത്ത​ട്ടി​പ്പ് ന​ട​ത്തി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ.

പു​തി​യ തീ​രു​മാ​ന​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്കും മ​റ്റും വ​ലി​യ സാ​ന്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തി​വ​യ്ക്കു​ന്ന​വ​രു​ടെ വി​ദേ​ശ​യാ​ത്ര വി​ല​ക്കാ​നാ​ണ് തീ​രു​മാ​നം. വ​ലി​യ ക​ട​ബാ​ധ്യ​ത​യു​ള്ള ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ അ​ല്ലെ​ങ്കി​ൽ ഉ​ട​മ​സ്ഥ​രെ​യാ​ണ് രാ​ജ്യം​വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ക. വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​ത്ത 400 ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്.


50 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യം വി​ട്ടു പു​റ​ത്തു​പോ​കു​ന്ന​ത് വി​ല​ക്കാ​നു​ള്ള തീ​രു​മാ​നം.

13,000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി ര​ണ്ടു പ്ര​മു​ഖ വ​ജ്ര​വ്യാ​പാ​രി​ക​ൾ രാ​ജ്യം​വി​ട്ട​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നൊ​രു പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ. ഒ​പ്പം അ​ടു​ത്ത വ​ർ​ഷം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​തും ബി​ജെ​പി​യെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.