ആ​മ​സോ​ണ്‍ വി​ൽ​പന​ക്കാ​രു​ടെ ആ​ഗോ​ള ക​യ​റ്റു​മ​തി വ്യാ​പാ​ര​ത്തി​ൽ 224 ശ​ത​മാ​നം വ​ർ​ധന
Monday, March 19, 2018 11:13 PM IST
കൊ​​ച്ചി: ​​ഇ​​ന്ത്യ​​യി​​ൽ​നി​​ന്നു​​ള്ള ആ​​മ​​സോ​​ണ്‍ വി​​ൽ​​പ്പന​​ക്കാ​​ർ ​ആ​​ഗോ​​ള ക​​യ​​റ്റു​​മ​​തി വ്യാ​​പാ​​ര​​ത്തി​​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 224 ശ​​ത​​മാ​​നം വ​​ർ​​ധന കൈ​​വ​​രി​​ച്ചു. ആ​​മ​​സോ​​ണ്‍ വ​​ഴി ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ല​​ഭ്യ​​മാ​​കു​​ന്ന ഇ​​ന്ത്യ​​ൻ ഉ​​ത്പ​ന്ന​​ങ്ങ​​ളി​​ൽ 500 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​മ​​സോ​​ണി​​ന്‍റെ ഗ്ലോ​​ബ​​ൽ ഫു​​ൾ​​ഫി​​ൽ​​മെ​​ന്‍റ് ചാ​​ന​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ക​​യ​​റ്റു​​മ​​തി​​ക്കാ​​രി​​ൽ 310 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.


ഇ​​ന്ത്യ​​യി​​ലുട​​നീ​​ളം 2047 പി​​ൻ​​കോ​​ഡു​​ക​​ളി​​ൽനി​​ന്നും ആ​​മ​​സോ​​ണി​​ന്‍റെ 10 ആ​​ഗോ​​ള മാ​​ർ​​ക്ക​​റ്റ് പ്ലേസുക​​ളി​​ലാ​​യി 32000 ഇ​​ന്ത്യ​​ൻ വി​​ൽ​​പ്പ​​ന​​ക്കാ​​ർ ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ ആ​​ഗോ​​ള വി​പ​ണി​യി​ലേ​ക്ക് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ട്.