ഓഫ്റോഡിനുവേണ്ടി ജീപ് കോംപാസ് ട്രെയിൽഹോക്ക്
Wednesday, March 21, 2018 12:29 AM IST
മും​ബൈ: ഫി​യ​റ്റ് ക്രി​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ എ​സ്‌​യു​വി മോ​ഡ​ലാ​യ ജീ​പ് കോം​പാ​സി​ന്‍റെ പു​തി​യ വേ​രി​യ​ന്‍റ് വി​പ​ണി​യി​ലെ​ത്തും. ഓ​ഫ് റോ​ഡി​നു പ്രാ​ധാ​ന്യം ന​ല്കി അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഡ​ലി​ന് കോം​പാ​സ് ട്രെ​യി​ൽ​ഹോ​ക്ക് എ​ന്നാ​ണ് പേ​ര്. കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന ഈ ​വേ​രി​യ​ന്‍റ് ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തും.

അ​വ​ത​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി കോം​പാ​സ് ട്രെ​യി​ൽ​ഹോ​ക്കി​ന്‍റെ ബു​ക്കിം​ഗ് ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ ആ​രം​ഭി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 50,000 രൂ​പ ടോ​ക്ക​ൺ അ​ട​ച്ച് ബു​ക്ക് ചെ​യ്യാം.

റെ​ഗു​ല​ർ കോം​പാ​സി​ൽ​നി​ന്നു നി​ര​വ​ധി മാ​റ്റ​ങ്ങ​ളും ഓ​ഫ്റോ​ഡ് രീ​തി​യി​ൽ പ​രി​ഷ്ക​രി​ച്ചു​മാ​ണ് ട്രെ​യി​ൽ​ഹോ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടെ​യി​ൽ​ഹോ​ക്കി​ന്‍റെ റൈ​റ്റ് ഹാ​ൻ​ഡ് വേ​ർ​ഷ​ന്‍റെ ഉ​ത്പാ​ദ​നം ഇ​തി​നോ​ട​കം​ത​ന്നെ പൂ​നെ​യി​ലെ ഫി​യ​റ്റ് ക്രി​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്‍റെ പ്ലാ​ന്‍റി​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ പോ​ലു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​ത്പാ​ദ​നം.


ഓ​ഫ് റോ​ഡ് യാ​ത്ര​യ്ക്കു​ത​കു​ന്ന ഫോ​ർ വീ​ൽ ഡ്രൈ​വ് ടെ​ക്നോ​ള​ജി, റോ​ക്ക് മോ​ഡ്, മി​ക​ച്ച സ​സ്പെ​ൻ​ഷ​ൻ, ഓ​ൺ/​ഓ​ഫ് റോ​ഡ് ട​യ​റു​ക​ൾ തു​ട​ങ്ങി​യ​വ ട്രെ​യി​ൽ​ഹോ​ക്കി​ലു​ണ്ട്.

ആ​ദ്യ കോം​പാ​സി​ലെ 2.0 ലി​റ്റ​ർ മ​ൾ​ട്ടി​ജെ​റ്റ് ഡീ​സ​ൽ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് ട്രെ​യി​ൽ​ഹോ​ക്കി​നും ന​ല്കി​യി​രി​ക്കു​ന്ന​ത്. 6-സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നു പ​ക​രം പു​തി​യ 9-സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് യൂ​ണി​റ്റ് വാ​ഹ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വി​ല: 21.91 ല​ക്ഷം രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.