ആ​ദ്യ സി​എ​ൻ​ജി ബ​സ് ഇന്നു മുതൽ ആ​ലു​വ​യി​ൽനി​ന്ന്
ആ​ദ്യ സി​എ​ൻ​ജി ബ​സ്  ഇന്നു മുതൽ ആ​ലു​വ​യി​ൽനി​ന്ന്
Thursday, March 22, 2018 12:36 AM IST
ആ​​​ലു​​​വ: കം​​​പ്ര​​​സ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് (സി​എ​ൻ​ജി) ഉ​പ​യോ​ഗി​ച്ചു പ്ര​വ​ര്‌​ത്തി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ലു​വ​യി​ൽ​നി​ന്ന് ഇ​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കും. ആ​ലു​വ മു​ട്ട​ത്ത് സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​എ​ൻ​ജി പ​മ്പ് ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ഈ ​ബ​സും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 48 സീ​റ്റു​ക​ളു​ള്ള ബ​സി​ൽ 150 മു​ത​ൽ 200 വ​രെ കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാ​നു​ള്ള ഇ​ന്ധ​ന​മാ​ണു​ണ്ടാ​കു​ക. 12.5 കി​ലോ ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​റ് സി​ലി​ണ്ട​റു​ക​ൾ ബ​സി​ലു​ണ്ടാ​കും.

ആ​​​ലു​​​വ ഡി​​​പ്പോ​​​യു​​​ടെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന ബ​​​സ് രാ​​​വി​​​ലെ താ​​​യി​​​ക്കാ​​​ട്ടു​​​ക​​​ര​​​യി​​​ലെ സി​​​എ​​​ൻ​​​ജി പ​​​മ്പി​​​ൽ​​നി​​​ന്ന് വാ​​​ത​​​കം നി​​​റ​​​ച്ചു യാ​​​ത്ര പു​​​റ​​​പ്പെ​​​ടും. നാ​​​ല് ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്കും മൂ​​​ന്ന് മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ൾ​​​ക്കും ഐ​​​ഒ​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം നല്​​​കി​​​യി​​​ട്ടു​​​ണ്ട്. വൈ​​​റ്റി​​​ല-​​​വൈ​​​റ്റി​​​ല സ​​​ർ​​​ക്കു​​​ല​​​റാ​​​യി ഓ​​​ടാ​​​നാ​​​ണ് ആ​​​ദ്യ തീ​​​രു​​​മാ​​​ന​​​മെ​​​ന്ന​​​റി​​​യു​​​ന്നു.

സി​എ​ൻ​ജി ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​യു​ള്ള നാ​ല് പ​മ്പു​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് കി​ലോ​ഗ്രാ​മി​ന് 46 രൂ​പ​യ്ക്കു വാ​ത​കം ല​ഭി​ക്കും.

ആ​​​ലു​​​വ​​​യി​​​ൽ പ​​​മ്പി​​​ൽ​​നി​​​ന്നു പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ല് കാ​​​റു​​​ക​​​ളി​​​ലും ര​​​ണ്ട് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ലും ഇ​​​ന്ന​​​ലെ വാ​​​ത​​​കം നി​​​റ​​​ച്ചു. ആ​​​വ​​​ശ്യ​​​ക്കാ​​​ർ സ്വ​​​ന്തം വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ൺ​​​വേ​​​ർ​​​ഷ​​​ൻ കി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചാ​​​ൽ പെ​​​ട്രോ​​​ളി​​​ന് പ​​​ക​​​രം സി​​​എ​​​ൻ​​​ജി ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങാം. 20,000 രൂ​​​പ മു​​​ത​​​ൽ 60,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ക​​​ൺ​​​വേ​​​ർ​​​ഷ​​​ൻ കി​​​റ്റു​​​ക​​​ൾ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും സി​​​എ​​​ൻ​​​ജി കി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ കു​​​ഴ​​​ലി​​​ലൂ​​​ടെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് പാ​​​ച​​​ക വാ​​​ത​​​ക​​​മെ​​​ത്തി​​​ക്കു​​​ന്ന സി​​​റ്റി ഗ്യാ​​​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​ദാ​​​നി ഗ്യാ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

150 ശ​​ത​​മാ​​നം അ​​​ധി​​​ക ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത, കി​​​ലോ മീ​​​റ്റ​​​റി​​​ന് ര​​​ണ്ടു രൂ​​​പ നി​​​ര​​​ക്കി​​​ലേ​​​ക്ക് ഇ​​​ന്ധ​​​നച്ചെ​​​ല​​​വ് കു​​​റ​​​യ​​ൽ, അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ​​ൽ എ​​ന്നി​​ങ്ങ​​നെ പ്ര​​​ധാ​​​ന​​​മാ​​​യും മൂ​​​ന്ന് മേ​​​ന്മ​​​ക​​​ളാ​​​ണ് സി​​​എ​​​ൻ​​​ജി​​ക്കു ​വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.