ഭാ​ര​തി എ​യ​ർ​ടെ​ലും ഡാ​റ്റാ നി​ര​ക്ക് പുതുക്കി
ഭാ​ര​തി എ​യ​ർ​ടെ​ലും ഡാ​റ്റാ നി​ര​ക്ക് പുതുക്കി
Thursday, April 12, 2018 12:51 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ, ബി​എ​സ്എ​ൻ​എ​ൽ എ​ന്നീ ടെ​ലി​കോം ക​ന്പ​നി​ക​ൾ​ക്കു പി​ന്നാ​ലെ ഡാ​റ്റാ നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഭാ​ര​തി എ​യ​ർ​ടെ​ൽ. 249 രൂ​പ​യ്ക്ക് ദി​വ​സേ​ന ര​ണ്ടു ജി​ബി 4ജി ​ഡാ​റ്റ വീ​തം ഉ​പ​യോ​ഗി​ക്കാം. 28 ദി​വ​സ​മാ​ണ് കാ​ലാ​വ​ധി. ഇ​തു കൂ​ടാ​തെ 349 രൂ​പ​യു​ടെ ഡാ​റ്റാ പാ​യ്ക്കും പ​രി​ഷ്കരിച്ച് പ്രതിദിനം രണ്ടു ജിബി ഡാറ്റ ആയി ഉയർത്തി. റി​ല​യ​ൻ​സ് ജി​യോ അ​വ​ത​രി​പ്പി​ച്ച 251 രൂ​പ​യു​ടെ ക്രി​ക്ക​റ്റ് പാ​യ്ക്ക് 51 ദി​വ​സം കാ​ലാ​വ​ധി​യി​ൽ 102 ജി​ബി ഡാ​റ്റ ന​ല്കു​ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.