പ്രതിരോധശക്തി പ്രദർ‌ശിപ്പിച്ച് ഡിഫൻസ് എക്സ്പോയ്ക്കു തുടക്കം
Thursday, April 12, 2018 12:51 AM IST
ചെ​ന്നൈ: പ​ത്താ​മ​ത് ഡി​ഫ​ൻ​സ് എ​ക്സ്പോ​യ്ക്കു ചെ​ന്നൈ​യി​ൽ തു​ട​ക്കം. നാ​ലു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യ​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും. ഡി​ഫ​ൻ​സ് എ​ക്സ്പോ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സെ​മി​നാ​റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സി​താ​രാ​മ​ൻ ഇ​ന്ന​ലെ നി​ർ​വ​ഹി​ച്ചു. യു​കെ, അ​മേ​രി​ക്ക, ഈ​ജി​പ്ത് എ​ന്നി രാ​ജ്യ​ങ്ങ​ള​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മേ​രി​ക്ക, റ​ഷ്യ, ഇ​സ്ര​യേ​ൽ, ഫ്രാ​ൻ​സ്, കൊ​റി​യ തു​ട​ങ്ങി 42 രാ​ജ്യ​ങ്ങ​ൾ മേ​ള​യി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.


ടാ​ങ്കു​ക​ളു​ടെ​യും മ​റ്റും ത​ത്സ​മ​യ അ​ഭ്യാ​സ​ങ്ങ​ൾ കാ​ണാ​ൻ കാ​ണി​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ്. ഇ​ന്ത്യ​യു​ടെ പി​നാ​ക റോ​ക്ക​റ്റു​ക​ളാ​ണ് മേ​ള​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ക​ര-​നാ​വി​ക-​വ്യോ​മ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്രി​ക്ക​റ്റ് താ​ര​വും ല​ഫ്. കേ​ണ​ലു​മാ​യ എം.​എ​സ്. ധോ​ണി മേ​ള സ​ന്ദ​ർ​ശി​ച്ചു. പ​ത്തു വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് എ​ക്സ്പോ​യ്ക്ക് ആ​ദ്യ​മാ​യാ​ണ് ത​മി​ഴ്നാ​ട് വേ​ദി​യാ​കു​ന്ന​ത്. മേ​ള ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.

സോനു തോമസ്