ഇന്ത്യയുടെ വളർച്ചയ്ക്കു വേഗം കൂടും: എഡിബി
Thursday, April 12, 2018 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു വ​ർ​ഷ​ത്തെ താ​ഴോ​ട്ടു​പോ​ക്കി​നു​ശേ​ഷം ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന ഇ​ക്കൊ​ല്ലം ഉ​ണ​ർ​വ് കാ​ണി​ക്കു​മെ​ന്ന് ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്ക് (എ​ഡി​ബി). ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ഔ​ട്ട്‌ലുക്കി(​എ​ഡി​ഒ)​ലാ​ണ് ഈ ​പ്ര​വ​ച​നം. 2015-16ൽ 8.2 ​ശ​ത​മാ​നം വ​ള​ർ​ച്ചയുണ്ടായിരുന്ന ഇ​ന്ത്യ 2016-17ൽ 7.1​ഉം 2017-18ൽ 6.6ഉം ശ​ത​മാ​ന​മേ വ​ള​ർ​ന്നു​ള്ളൂ. ഇ​വി​ടെ​നി​ന്ന് 2018-19ലെ ​വ​ള​ർ​ച്ച 7.3 ശ​ത​മാ​ന​ത്തി​ലും 2019-20ലേ​ത് 7.6 ശ​ത​മാ​ന​ത്തി​ലും എ​ത്തു​മെ​ന്ന് എ​ഡി​ഒ​യി​ൽ പ്ര​വ​ചി​ക്കു​ന്നു.

ഇ​തേ​സ​മ​യം വാ​ണി​ജ്യ​രം​ഗ​ത്ത് ബാ​ങ്ക് പ്ര​ശ്ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​മേ​രി​ക്ക തു​ട​ങ്ങി​വ​യ്ക്കു​ന്ന വ്യാ​പാ​ര​യു​ദ്ധം ആ​ഗോ​ള​വാ​ണി​ജ്യ​ത്തെ ബാ​ധി​ക്കാം. അ​ത് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ​യും ബാ​ധി​ക്കാം.

ഉ​ദാ​ര​മാ​യ ച​ട്ട​ങ്ങ​ൾ വി​ദേ​ശ​നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കും. ബി​സി​ന​സ് ന​ട​ത്തി​പ്പി​നു സ​ഹാ​യ​ക​മാ​യ ന​യ​ങ്ങ​ൾ ഗ​വ​ൺ​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​തും വ​ള​ർ​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടും.


എ​ഡി​ബി​യു​ടെ വ​ള​ർ​ച്ചാ പ്ര​വ​ച​നം ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഫി​ച്ചി​ന്‍റേ​തി​നൊ​പ്പ​മാ​ണ്. റി​സ​ർ​വ് ബാ​ങ്ക് 7.4 ശ​ത​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു.ചൈ​ന​യു​ടെ വ​ള​ർ​ച്ച വീ​ണ്ടും കു​റ​യു​മെ​ന്നാ​ണ് എ​ഡി​ബി ക​രു​തു​ന്ന​ത്. 2017ലെ 6.9 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 2018ൽ 6.6 ​ശ​ത​മാ​ന​ത്തി​ലേ​ക്കും 2019ൽ 6.4 ​ശ​ത​മാ​ന​ത്തി​ലേ​ക്കും ചൈ​നീ​സ് വ​ള​ർ​ച്ച താ​ഴും.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വേ​ഗം വ​ള​രു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​യി​രി​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.
ക്രൂ​ഡ് ഓ​യി​ൽ വി​ല​യാ​ണ് സൂ​ക്ഷി​ക്കേ​ണ്ട​ത്. അ​തു വ​ർ​ധി​ച്ചാ​ൽ നാ​ണ്യ​പ്പെ​രു​പ്പം കൂ​ടും; വ​ള​ർ​ച്ച​യും വാ​ണി​ജ്യ​വും കു​റ​യും: എ​ഡി​ബി മു​ന്ന​റി​യി​പ്പ് ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.