വിദേശനാണ്യ ശേഖരത്തിൽ വീണ്ടും റിക്കാർഡ്
Saturday, April 14, 2018 1:11 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം വീ​ണ്ടും റി​ക്കാ​ർ​ഡി​ൽ. ഏ​പ്രി​ൽ ആ​റി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ ശേ​ഖ​ര​ത്തി​ൽ 50.36 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചു. ഇ​തോ​ടെ ശേ​ഖ​രം 42,486.47 കോ​ടി ഡോ​ള​ർ (27.61 ല​ക്ഷം കോ​ടി രൂ​പ) ആ​യി.

ഒ​രു​വ​ർ​ഷം​കൊ​ണ്ടു ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന 5586.64 കോ​ടി ഡോ​ള​റാ​ണ്. ഇ​പ്പോ​ൾ പ​തി​നൊ​ന്നു മാ​സ​ത്തെ ഇ​റ​ക്കു​മ​തി​ക്ക് ആ​വ​ശ്യ​മാ​യ വി​ദേ​ശ​നാ​ണ്യം രാ​ജ്യ​ത്തി​നു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണു ശേ​ഖ​രം 40,000 കോ​ടി ഡോ​ള​ർ ക​ട​ന്ന​ത്. വി​ദേ​ശ ക​റ​ൻ​സി​യി​ലു​ള്ള ക​ട​പ്പ​ത്ര​ങ്ങ​ൾ, സ്വ​ർ​ണം, അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്) യി​ലെ റി​സ​ർ​വ്, ഐ​എം​എ​ഫ് നാ​ണ്യ​മാ​യ എ​സ്ഡി​ആ​ർ എ​ന്നി​വ ചേ​ർ​ന്ന​താ​ണു വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം.


ക​റ​ൻ​സി മൂ​ല്യം

ഏ​പ്രി​ൽ ആ​റി​നു രാ​ജ്യ​ത്തു പ്ര​ചാ​ര​ത്തി​ലു​ള്ള ക​റ​ൻ​സി​യു​ടെ ആ​കെ മൂ​ല്യം 18.43 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഇ​തു ക​റ​ൻ​സി നി​രോ​ധ​ന​ത്തി​നു മു​ന്പു​ള്ള ക​റ​ൻ​സി മൂ​ല്യ​ത്തേ​ക്കാ​ൾ 60,000 -ൽ​പ​രം കോ​ടി രൂ​പ അ​ധി​ക​മാ​ണ്.