വി​വോ വൈ 71 ​വി​പ​ണി​യി​ൽ
വി​വോ വൈ  71 ​വി​പ​ണി​യി​ൽ
Wednesday, April 18, 2018 11:29 PM IST
കൊ​​ച്ചി: പ്ര​​മു​​ഖ സ്മാ​​ർ​​ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​വോ​​യു​​ടെ വൈ ​​സീ​​രീ​​സി​​ലെ പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണാ​​യ വൈ71 ​​ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. 18:9 ഫു​​ൾ​​വ്യു ഡി​​സ്പ്ലേ​​യോ​​ട് കൂ​​ടി​​യ പു​​തി​​യ സ്മാ​​ർ​​ട്ട്ഫോ​​ണി​​ന്‍റെ സ്ക്രീ​​ൻ-​​ബോ​​ഡി അ​​നു​​പാ​​തം 84.4 % ആ​​ണ്.

വി​​വോ ഫോ​​ണു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ആ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കാ​​റു​​ള്ള​​തെ​​ന്ന് വി​​വോ ഇ​​ന്ത്യ സിഎംഒ ​​കെ​​ന്നി സി​​ങ് പറഞ്ഞു. ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ മു​​ഖ​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ൾ സ്കാ​​ൻ ചെ​​യ്ത് അ​​ണ്‍​ലോ​​ക്ക് ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന ഫേ​​സ് ആക്സെ​​സ് ഫീ​​ച്ച​​റും ഫിം​​ഗ​​ർ​​പ്രി​​ന്‍റ് സ്കാ​​ന​​റും ഫോ​​ണി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.


ഓ​​ട്ടോ ഫോ​​ക്ക​​സ് സം​​വി​​ധാ​​ന​​മു​​ള്ള 13 എം​​പി പി​​ൻ കാ​​മ​​റ, ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, ഫേ​​സ് ബ്യൂ​​ട്ടി സം​​വി​​ധാ​​ന​​മു​​ള്ള 5 എം​​പി സെ​​ൽ​​ഫി കാ​​മ​​റ, ക്വാ​​ൽ​​കോം സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 425 പ്രോ​​സ​​സർ, 3 ജി​​ബി റാം, 16 ​​ജി​​ബി ഇ​​ന്‍റേണ​​ൽ സ്റ്റോ​​റേ​​ജ്, 3360 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി എ​​ന്നി​​വ​​യാ​​ണ് ഫോ​​ണി​​ന്‍റെ പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ൾ. ആ​​ൻ​​ഡ്രോ​​യി​​ഡ് 8.1 ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റ​​ത്തി​​ലാ​​ണ് പ്ര​​വ​​ർ​​ത്ത​​നം. ഡു​​വ​​ൽ സിം ​​കാ​​ർ​​ഡ്, 4ജി ​​വോ​​ൾ​​ട്ടി, ബ്ലൂ​​ടൂ​​ത്ത്, വൈ​​ഫൈ, ജി​​പി​​എ​​സ് എ​​ന്നി​​വ​​യും ഫോ​​ണി​​ൽ ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.