ഒന്പതു ദിവസത്തിനുശേഷം ഓഹരികൾക്ക് ഇടിവ്
ഒന്പതു ദിവസത്തിനുശേഷം ഓഹരികൾക്ക് ഇടിവ്
Wednesday, April 18, 2018 11:29 PM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​തു ദി​വ​സം ഉ​യ​ർ​ന്ന ഓ​ഹ​രി​സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ താ​ണു. വ്യാ​പാ​ര​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റി​ലാ​യി​രു​ന്നു വി​ല​യി​ടി​വ്.

പ്ര​ശ്ന​ക​ട​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​നു​ള്ള പു​തി​യ വ്യ​വ​സ്ഥ​യി​ൽ അ​യ​വ് വ​രു​ത്തി​ല്ലെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എ​ൻ.​പി. വി​ശ്വ​നാ​ഥ​ൻ വ്യ​ക്ത​മാ​ക്കി​യ​ത് ബാ​ങ്ക് ഓ​ഹ​രി​ക​ളു​ടെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യി. ഇ​താ​ണു സൂ​ചി​ക​ക​ളെ താ​ഴ്ത്തി​യ​ത്. വ​ലി​യ ക​ട​ങ്ങ​ളു​ടെ തി​രി​ച്ച​ട​വ് ഒ​രു ദി​വ​സം വൈ​കു​ന്പോ​ൾത​ന്നെ പ്ര​ശ്ന​ക​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണു റി​സ​ർ​വ് ബാ​ങ്ക് ഫെ​ബ്രു​വ​രി 12-നു ​നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ അ​യ​വു വ​രു​ത്ത​ണ​മെ​ന്നു ഗ​വ​ൺ​മെ​ന്‍റും വ്യ​വ​സാ​യി​ക​ളും ബാ​ങ്കു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന​തി​നി​ട​യി​ലാ​ണു റി​സ​ർ​വ് ബാ​ങ്ക് നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന​റി​യി​ച്ച​ത്.


വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച അ​വ​ർ 951.39 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു. സ്വ​ദേ​ശി​നി​ക്ഷേ​പ​സ്ഥാ​പ​ന​ങ്ങ​ൾ അ​ന്ന് 723.81 കോ​ടി​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.

ആ​ക്സി​സ് ബാ​ങ്ക്, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക് തു​ട​ങ്ങി​യ​വ​യ്ക്കു വി​ല താ​ണു.

രൂ​പ തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും താ​ണു. ഇ​ന്ന​ലെ ഡോ​ള​റി​ന്‍റെ വി​നി​മ​യ​നി​ര​ക്ക് ര​ണ്ടു പൈ​സ​ കൂ​ടി 65.66 രൂ​പ​യാ​യി.

ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ര​ണ്ടു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​പ്പ​യ്ക്ക് 72.45 ഡോ​ള​റാ​യി ക​യ​റി.

സ്വ​ർ​ണ​വി​ല​യും വീ​ണ്ടും ക​യ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ഇ​ന്ന​ലെ ന്യൂ​യോ​ർ​ക്ക് വി​പ​ണി തു​റ​ക്കും​മു​ന്പേ ഔ​ൺ​സി​ന് (31.1 ഗ്രാം) ​വി​ല 1350 ഡോ​ള​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.