മ​ഹീ​ന്ദ്ര​യു​ടെ പ​രി​ഷ്ക​രി​ച്ച എ​ക്സ്‌യു​വി 500 പു​റ​ത്തി​റ​ക്കി
മ​ഹീ​ന്ദ്ര​യു​ടെ പ​രി​ഷ്ക​രി​ച്ച  എ​ക്സ്‌യു​വി 500 പു​റ​ത്തി​റ​ക്കി
Thursday, April 19, 2018 11:54 PM IST
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര എ​​​ക്സ്‌​​യു​​​വി 500ന്‍റെ പ​​​രി​​​ഷ്ക​​​രി​​​ച്ച മോ​​​ഡ​​​ലു​​​ക​​​ൾ നി​​​ര​​​ത്തി​​​ലെ​​​ത്തി. സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലും കാ​​​ബി​​​നി​​​ലും വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യ യാ​​​ത്ര വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണു പു​​​തി​​​യ മോ​​​ഡ​​​ൽ. 12.45 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലാ​​​ണു കൊ​​​ച്ചി​​​യി​​​ലെ എ​​​ക്സ് ഷോ​​​റൂം വി​​​ല. പു​​​തി​​​യ പ​​​തി​​​പ്പി​​​ന്‍റെ മോ​​​ഡ​​​ലു​​​ക​​​ൾ രാ​​​ജ്യ​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള മ​​​ഹീ​​​ന്ദ്ര ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി.

ഡാ​​​ഷ് ബോ​​​ർ​​​ഡി​​​ലെ​​​യും ഡോ​​​ർ ട്രി​​​മ്മി​​​ലെ​​​യും സോ​​​ഫ്റ്റ് ട​​​ച്ച് ല​​​ത​​​ർ, അ​​​ഡം​​​ബ​​​ര ല​​​ത​​​ർ സീ​​​റ്റ്, ന​​​ഗ​​​ര സ​​​വാ​​​രി​​​യി​​​ൽ മി​​​ക​​​ച്ച ടോ​​​ർ​​​ക് പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ആ​​​റാം ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട ഇ​​​ല​​​ക്ട്രോ​​​ണി​​​ക്ക​​​ലി ക​​​ണ്‍​ട്രോ​​​ൾ​​​ഡ് വേ​​​രി​​​യ​​​ബി​​​ൾ ജ്യോ​​​മ​​​ട്രി ട​​​ർ​​​ബോ​ ചാ​​​ർ​​​ജ​​​ർ, വ​​​ലി​​​യ സ്പോ​​​ട്ടി 45.72 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ ഡ​​​യ​​​മ​​​ണ്ട് ക​​​ട്ട് അ​​​ലോ​​​യ് വീ​​​ൽ, ആ​​​ർ​​​ക​​​മീ​​​സി​​​ന്‍റെ പു​​​ത്ത​​​ൻ ഓ​​​ഡി​​​യോ തു​​​ട​​​ങ്ങി​​​യ ഒ​​​ട്ടേ​​​റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യാ​​​ണു പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ത്ത​​​ന്നെ ആ​​​ദ്യ​​​മാ​​​യി സ്മാ​​​ർ​​​ട് വാ​​​ച്ച് ക​​​ണ​​​ക്ടി​​​വി​​​റ്റി, ക​​​ണ​​​ക്ട​​​ഡ് ആ​​​പ്, എ​​​ക്കോ​​​സെ​​​ൻ​​​സ് ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​യും എ​​​ക്സ് യു ​​​വി 500 ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പി​​​ലു​​​ണ്ട്. ഇ​​​തി​​​ന​​​കം ര​​​ണ്ടു​​​ല​​​ക്ഷം യൂ​​​ണി​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച എ​​​ക്സ്‌​​യു​​​വി 500 മു​​​പ്പ​​​തി​​​ല​​​ധി​​​കം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പു​​​തി​​​യ മോ​​​ഡ​​​ൽ കൊ​​​ച്ചി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് സെ​​​യി​​​ൽ​​​സ് വി​​​ഭാ​​​ഗം വൈ​​​സ് പ​​​സി​​​ഡ​​​ന്‍റ് അ​​​മി​​​ത് സാ​​​ഗ​​​ർ പ​​​റ​​​ഞ്ഞു. 155 ബി​​​എ​​​ച്ച്പി ക​​​രു​​​ത്തും 360 എ​​​ൻ​​​എം ടോ​​​ർ​​​ക്കും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന എം ​​​ഹോ​​​ക് എ​​​ൻ​​​ജി​​​നാ​​​ണ് എ​​​ക്സ്‌​​യു​​​വി 500 ന്‍റേ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.