ക്രൂഡ് വില കുതിക്കുന്നു
ക്രൂഡ് വില കുതിക്കുന്നു
Thursday, April 19, 2018 11:54 PM IST
മും​ബൈ: ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ൽ ​വി​ല വീ​പ്പ​യ്ക്ക് 74 ഡോ​ള​ർ ക​ട​ന്നു. രൂ​പ​യ്ക്കു വീ​ണ്ടും വി​ല താ​ണു. എ​ങ്കി​ലും ഓ​ഹ​രി​ക​ൾ​ക്കു വി​ല കൂ​ടി.

വീ​പ്പ​യ്ക്ക് 80 ഡോ​ള​റി​നും 100 ഡോ​ള​റി​നു​മി​ട​യ്ക്ക് വി​ല എ​ത്തി​ക്ക​ണ​മെ​ന്നു സൗ​ദി​ അ​റേ​ബ്യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ര​ണ്ടു​ ദി​വ​സം​കൊ​ണ്ട് വീ​പ്പ​യ്ക്ക് ര​ണ്ടു ഡോ​ള​ർ വ​ർ​ധി​പ്പി​ച്ച​ത്. 30 ഡോ​ള​റി​നു താ​ഴോ​ട്ടു​പോ​യ ക്രൂ​ഡ് വി​ല ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി. സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​പെ​കും (പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന) റ​ഷ്യ​യും എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ച്ചു​നി​ർ​ത്തി​യാ​ണ് വി​ല കൂ​ട്ടി​യ​ത്. 2016 ആ​ദ്യം 30 ഡോ​ള​റി​നു താ​ഴെ വി​ല​വ​ന്ന ശേ​ഷ​മാ​ണ് ഒ​പെ​കും റ​ഷ്യ​യും കൂ​ട്ടാ​യ നീ​ക്ക​മാ​രം​ഭി​ച്ച​ത്. അ​തു വ​ലി​യ വി​ജ​യ​മാ​യെ​ന്ന് ഇ​പ്പോ​ൾ തെ​ളി​ഞ്ഞു. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 74.45 ഡോ​ള​ർ​വ​രെ ക​യ​റി. വെ​സ്റ്റ് ടെ​ക്സ​സ് ഇ​നം 69 ഡോ​ള​ർ ക​ട​ന്നു.


ക്രൂ​ഡ് വി​ല​ക്ക​യ​റ്റം ഓ​ഹ​രി​വി​പ​ണി​യി​ൽ എ​ണ്ണ​ക്കന്പ​നി​ക​ൾ​ക്കു വി​ല​യി​ടി​ച്ചു. ബി​പി​സി​എ​ലി​ന് 6.81 ശ​ത​മാ​ന​വും എ​ച്ച്പി​സി​എ​ലി​ന് 5.78 ശ​ത​മാ​ന​വും ഇ​ന്ത്യ​ൻ ഓ​യി​ലി​ന് നാ​ലു​ശ​ത​മാ​ന​വും വി​ല​യി​ടി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കാ​ര്യ​മാ​യി കൂ​ട്ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​ള്ള ധാ​ര​ണ​യാ​ണ് ഇ​വ​യ്ക്കു വി​ല​യി​ടി​ച്ച​ത്.

രൂ​പ​യ്ക്ക് ഇ​ന്ന​ലെ​യും ക്ഷീ​ണം തു​ട​ർ​ന്നു. ഡോ​ള​റി​ന് 15 പൈ​സ ക​യ​റി 65.80 രൂ​പ​യാ​യി. ക്രൂ​ഡ് വി​ല​ക്ക​യ​റ്റ​വും വ്യാ​പാ​ര​യു​ദ്ധ​വും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ളാ​ണ് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​വ​സവും രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.