ബിഎംഡബ്ല്യു ഓൾ ന്യൂ എക്സ് 3; എല്ലാത്തരത്തിലും പുതുമകൾ
ബിഎംഡബ്ല്യു  ഓൾ ന്യൂ എക്സ് 3;   എല്ലാത്തരത്തിലും പുതുമകൾ
Saturday, April 21, 2018 11:31 PM IST
ഓട്ടോസ്പോട്ട്/ഐബി

ഇ​ന്ത്യ​ൻ നി​ര​ത്തി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ച് ബി​എം​ഡ​ബ്ല്യു ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യം പി​ന്നി​ട്ടി​രി​ക്കു​ന്നു. ആ​ഡം​ബ​ര​വാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ഓ​രോ വാ​ഹ​ന​വും പു​റ​ത്തി​റ​ക്കാ​ൻ ബി​എം​ഡ​ബ്ല്യു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ക​മ്പ​നി ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എ​ക്സ് 3ൽ ​ഈ ശ്ര​ദ്ധ പ്ര​ക​ട​മാ​ണ്. എ​ക്സ് 3ന്‍റെ മു​ൻ​ഗാ​മി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി എ​ക്സ്പെ​ഡി​ഷ​ൻ വേ​രി​യ​ന്‍റി​നു പു​റ​മേ ല​ക്ഷ്വ​റി ലൈ​ൻ വേ​രി​യ​ന്‍റ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഓ​ൾ ന്യൂ ​പോ​ലെ എ​ല്ലാം പു​തു​മ

ന​വീ​ന​വും ആ​ക​ർ​ഷ​ക​വു​മാ​യ ഡി​സൈ​നിം​ഗ് ആ​ണ് പു​തി​യ എ​ക്സ് 3 മോ​ഡ​ലി​നെ​ന്ന് നി​സം​ശ​യം പ​റ​യാം. മു​ൻ​വ​ശ​ത്ത് ഡ​ബി​ൾ കി​ഡ്നി ഗ്രി​ൽ, ഹെ​ക്സ​ഗ​ണ​ൽ ഡി​സൈ​നി​ലു​ള്ള അ​ഡാ​പ്റ്റീ​വ് എ​ൽ​ഇ​ഡി ഹൈ​ഡ്‌​ലൈ‌​റ്റു​ക​ൾ, എ​ൽ​ഇ​ഡി ഫോ​ഗ് ലാ​ന്പു​ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത ഉ​യ​ർ​ത്തു​ന്നു. പി​ന്നി​ലെ എ​ക്സ്പ്ര​സീ​വ് എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പു​ക​ൾ, റൂ​ഫ് സ്പോ​യി​ല​ർ, എ​ക്സ്ഹോ​സ്റ്റ് ടെ​യി​ൽ പൈ​പ്പു​ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ന് മി​ക​ച്ച ഡി​സൈ​ൻ കോന്പിനേ​ഷ​ൻ ന​ല്കു​ന്നു​ണ്ട്. ടെ​യി​ൽ​ഗേ​റ്റ് ഓ​ട്ടോ​മാ​റ്റി​ക് ആ​ണ്.

രൂ​പ​ത്തി​നും ഭം​ഗി​ക്കും ല​ക്ഷ്വ​റി ലൈ​ൻ ഏ​റെ മു​ന്നി​ലാ​ണ്. ക്രോം ​റേ​ഡി​യേ​റ്റ​ർ ഗ്രി​ൽ ബാ​റു​ക​ൾ, ഡു​വ​ൽ ടോ​ണ്‍ അ​ണ്ട​ർ​ബോ​ഡി പ്രൊ​ട്ട​ക‌്ഷ​ൻ, 19 ഇ​ഞ്ച് ലൈ​റ്റ് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ ര​ണ്ടു വേ​രി​യ​ന്‍റു​ക​ളു​ടെ​യും എ​ക്റ്റീ​രി​യ​ർ ഡി​സൈ​ൻ കു​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു.

വി​ശാ​ല​മാ​യ കാ​ബി​ൻ

കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും സ്പേ​സും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​ബി​ൻ ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. ഡോ​റു​ക​ളി​ൽ ക്രോം ​സ്ട്രി​പ്പു​ക​ൾ​ക്കൊ​പ്പം എ​ക്സ് ബാ​ഡ്ജിം​ഗും ന​ല്കി​യി​രി​ക്കു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ ഈ ​എ​ക്സ് ബാ​ഡ്ജിം​ഗ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നോ​യ്സ് ഇ​ൻ​സു​ലേ​ഷ​ൻ ന​ല്കി​യി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ത്തി​നു പു​റ​ത്തു​ള്ള ശ​ബ്ദം ഉ​ള്ളി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ത​ട​യും.

അ​ഡ്ജ​സ്റ്റ​ബി​ൾ റി​യ​ർ സീ​റ്റ് ബാ​ക്ക് റെ​സ്റ്റ്, റി​യ​ർ വി​ൻ​ഡോ സ​ണ്‍ ബ്ലൈ​ൻ​ഡ്, എ​ൻ​ലാ​ർ​ജ്ഡ് പ​നോ​ര​മി​ക് റൂ​ഫ് എ​ന്നി​വ​യും വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ള​ർ​ഫു​ൾ ആ​ക്കാ​ൻ ആം​ബി​യ​ന്‍റ് ലൈ​റ്റ്

വാ​ഹ​ന​ത്തി​നു​ള്ളി​ൽ ആ​റു പൊ​സി​ഷ​നു​ക​ളി​ൽ ഡി​മ്മ​ബി​ൾ ലൈ​റ്റ് സി​സൈ​ൻ​സോ​ടു​കൂ​ടി​യ ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ് ആ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. താ​ത്പ​​ര്യ​മ​നു​സ​രി​ച്ച് എ​ൽ​സി​ഡി ഡി​സ്പ്ലേ​യി​ലൂ​ടെ ആം​ബി​യ​ന്‍റ് നി​റ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം.


കൂ​ടു​ത​ൽ സ്റ്റോ​റേ​ജ്

500 ലി​റ്റ​ർ സ്റ്റോ​റേ​ജ് ക​പ്പാ​സി​റ്റി​യാ​ണ് ല​ഗേ​ജ് കം​പാ​ർ​ട്ട്മെ​ന്‍റി​നു​ള്ള​ത്. ഇ​ത് 1,600 ലി​റ്റ​ർ ആ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ മു​ൻ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് മൂ​ന്നാം ത​ല​മു​റ എ​ക്സ് 3ന് 55 ​കി​ലോ​ഗ്രാം ഭാ​രം കു​റ​വാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ നി​ര​വ​ധി

ഡ്രൈ​വ​ർ​ക്ക് കാ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ബി​എം​ഡ​ബ്ല്യു ഡി​സ്പ്ലേ കീ, ​വെ​ൽ​കം ലൈ​റ്റ് കാ​ർ​പെ​റ്റ്, പാ​ർ​ക്ക് അ​സി​സ്റ്റോ​ടു​കൂ​ടി​യ റി​യ​ർ വ്യൂ ​കാ​മ​റ എ​ന്നി​വ​യ്ക്കൊ​പ്പം മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കാ​യും ബി​എം​ഡ​ബ്ല്യു ഡി​സ്പ്ലേ കീ​ക്കു​മാ​യി വ​യ​ർ​ലെ​സ് ചാ​ർ​ജിം​ഗ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ ഹോ​ൾ​ഡ​റും സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ണ്ണെ​ടു​ക്കാ​ൻ തോ​ന്നാ​ത്ത സെൻ​ട്ര​ൽ ക​ണ്‍സോ​ൾ

ബി​എം​ഡ​ബ്ല്യു ക​ണ​ക്ട് ഡ്രൈ​വ് സി​സ്റ്റ​മാ​യ മ​ൾ​ട്ടി ഫം​ഗ്ഷ​ണ​ൽ ഇ​ൻ​ട്രു​മെ​ന്‍റ് ഡി​സ്പ്ലേ, ട​ച്ച് ക​ണ്‍ട്രോ​ളോ​ടു​കൂ​ടി​യ ബി​എം​ഡ​ബ്ല്യു ഐ ​ഡ്രൈ​വ്, ബി​എം​ഡ​ബ്ല്യു നാ​വി​ഗേ​ഷ​ൻ പ്ര​ഫ​ഷ​ണ​ൽ (10.25 ഇ​ഞ്ച് ട​ച്ച് സ്ക്രീ​നോ​ടു കൂ​ടി​യ​ത്), ഹ​ർ​മ​ൻ കാ​ർ​ഡ​ൻ 600 വാ​ട്ട്സ് ഹൈ ​എ​ൻ​ഡ് സ​റൗ​ണ്ട് സി​സ്റ്റം, ആ​പ്പി​ൾ കാ​ർ പ്ലേ, ​ബി​എം​ഡ​ബ്ല്യു ആ​പ്സ്, ബ്ല്യൂ​ടൂ​ത്ത്, യു​എ​സ്ബി എ​ന്നി​വ​യോ​ടു​കൂ​ടി​യ ക​ണ​ക്റ്റി​വി​റ്റി.

കരുത്തുറ്റ എ​ൻ​ജി​ൻ

2.0 ലി​റ്റ​ർ 1995 സി​സി 4 സി​ലി​ണ്ട​ർ ട​ർ​ബോ ഡീ​സ​ൽ എ​ൻ​ജി​ൻ 190 ബി​എ​ച്ച്ബി പ​വ​റി​ൽ 400 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ട്രാ​ൻ​സ്മി​ഷ​ൻ 8-സ്പീ​ഡ് സ്റ്റെ​പ്ട്രോ​ണി​ക് ഓ​ട്ടോ​മാ​റ്റി​ക്. പൂ​ജ്യ​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ എ​ട്ടു സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം മ​തി. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 213 കി​ലോ​മീ​റ്റ​ർ.

ബി​എം​ഡ​ബ്ല്യു എ​ക്സ് ഡ്രൈ​വ്

ബി​എ​ഡ​ബ്ല്യു​വി​ന്‍റെ സ്വ​ന്തം ഓ​ൾ വീ​ൽ ഡ്രൈ​വ് ഇ​ന്‍റ​ലി​ജ​ന്‍റ് സി​സ്റ്റം. ഡ്രൈ​വിം​ഗ് സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് എ​ൻ​ജി​ൻ പ​വ​ർ മു​ന്നി​ലെ​യും പി​ന്നി​ലെ​യും ആ​ക്സി​ലി​ലേ​ക്ക് ഈ ​ഓ​ൾ വീ​ൽ ഡ്രൈ​വ് ഇ​ന്‍റ​ലി​ജ​ന്‍റ് സി​സ്റ്റം വീ​തി​ച്ചു​ന​ല്കു​ന്നു. മി​ക​ച്ച സ​സ്പെ​ൻ​ഷ​നു​ക​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ക​ണ്‍ട്രോ​ൾ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഡി​ഫ​റ​ൻ​ഷ്യ​ൽ ബ്രേ​ക്ക്സ്/​ലോ​ക്ക്സ് (എ​ഡി​ബി), ഡൈ​ന​മി​ക് ട്രാ​ക്‌​ഷ​ൻ ക​ണ്‍ട്രോ​ൾ (ഡി​ടി​സി), ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ്, ഹി​ൽ ഡെ​സേ​ർ​ട്ട് ക​ണ്‍ട്രോ​ൾ എ​ന്നി​വ ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും സ​ഞ്ച​രി​ക്കാ​ൻ വാ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ന്നു.

വി​ല: എ​ക്സ്പെ​ഡി​ഷ​ൻ: `49.99 ല​ക്ഷം
ല​ക്ഷ്വ​റി ലൈ​ൻ: `56.7 ല​ക്ഷം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.