സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി നീട്ടി
സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി നീട്ടി
Saturday, April 21, 2018 11:31 PM IST
ന്യൂ​​ഡ​​ൽ​​ഹി: സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ക്ക​​ൽ പ​​ദ്ധ​​തി ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ നീ​​ട്ടി. മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ അ​​വ​​ര​​വ​​രു​​ടെ സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ ആ​​വി​​ഷ്ക​​രി​​ച്ച പ​​ദ്ധ​​തി​​യി​​ൽ മ​​റ്റു വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​രെ​​ക്കൂ​​ടി ചേ​​ർ​​ക്കാ​​നു​​ള്ള ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പു​​തി​​യ തീ​​രു​​മാ​​നം. ശ​​രാ​​ശ​​രി 33,000 കോ​​ടി രൂ​​പ​​യാ​​ണ് സ​​ബ്സി​​ഡി ഇ​​ന​​ത്തി​​ൽ മാ​​ത്രം ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ​​ക്ക് ചെ​​ല​​വാ​​കു​​ന്ന​​ത്. ഇ​​ത് പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ക്ക​​ൽ പ​​ദ്ധ​​തി ആ​​വി​​ഷ്ക​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം പ്ര​​ഖ്യാ​​പി​​ച്ച പ​​ദ്ധ​​തി​​യി​​ൽ ആ​​കൃ​​ഷ്ട​​രാ​​യ മു​​തി​​ർ​​ന്ന​​വ​​ർ ത​​ങ്ങ​​ളു​​ടെ 50 ശ​​ത​​മാ​​നം സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ച്ചു. 19 ല​​ക്ഷം പേ​​രാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ക്കാ​​ൻ ത​​യാ​​റാ​​യ​​ത്. ഇ​​തോ​​ടെ 2017 ജൂ​​ലൈ 22 മു​​ത​​ൽ 2018 മാ​​ർ​​ച്ച് 31 വ​​രെ 32 കോ​​ടി രൂ​​പ ലാ​​ഭി​​ക്കാ​​ൻ റെ​​യി​​ൽ​​വേ​​ക്കു ക​​ഴി​​ഞ്ഞു.


2016ൽ ​​ടി​​ക്ക​​റ്റ് സ​​ബ്സി​​ഡി 100 ശ​​ത​​മാ​​നം ഉ​​പേ​​ക്ഷി​​ക്കാ​​നാ​​യി​​രു​​ന്നു റെ​​യി​​ൽ​​വേ​​യു​​ടെ ആ​​ഹ്വാ​​നം. എ​​ന്നാ​​ൽ, ഇ​​തി​​നോ​​ട് അ​​നു​​കൂ​​ല പ്ര​​തി​​ക​​ര​​ണം ഉ​​ണ്ടാ​​യി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് 2017ൽ 50 ​​ശ​​ത​​മാ​​നം സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ർ, കാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ, ഹൃ​​ദയ-​​കി​​ഡ്നി രോ​​ഗി​​ക​​ൾ തു​​ട​​ങ്ങി 53 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ​​ൻ റെ​​യി​​ൽ​​വേ ടി​​ക്ക​​റ്റ് ഇ​​ള​​വ് ന​​ല്കു​​ന്ന​​ത്.

സ​​ബ്സി​​ഡി ഉ​​പേ​​ക്ഷി​​ച്ച 19 ല​​ക്ഷം പേ​​രി​​ൽ 10 ല​​ക്ഷം പേ​​ർ 100 ശ​​ത​​മാ​​ന​​വും ഒ​​ന്പ​​ത് ല​​ക്ഷം പേ​​ർ 50 ശ​​ത​​മാ​​ന​​വും സ്ബ്സി​​ഡി ഉ​​പേ​​ക്ഷി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.