സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തിയിൽ 20 ശ​ത​മാ​നം വ​ള​ർ​ച്ച
സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തിയിൽ 20 ശ​ത​മാ​നം വ​ള​ർ​ച്ച
Tuesday, April 24, 2018 12:59 AM IST
കൊ​​​ച്ചി: 2017-18 സാ​​ന്പ​​ത്തി​​കവ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ മൂ​​​ന്നു പാ​​​ദ​​​ങ്ങ​​ളി​​ൽ ഇ​​​ന്ത്യ​​​ൻ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി 20 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​വ​​രി​​ച്ച​​താ​​യി സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ്. ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ 13,167.89 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 7,97,145 ട​​​ണ്‍ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​മാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. ‌സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളു​​​ടെ റാ​​​ണി​​​യെ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ചെ​​​റി​​​യ ഏ​​​ലം, ജീ​​​ര​​​കം, വെ​​​ളു​​​ത്തു​​​ള്ളി, കാ​​​യം, പു​​​ളി, ക​​​ടു​​​ക്, അ​​​യ​​​മോ​​​ദ​​​കം, ശ​​​ത​​​കു​​​പ്പ, ക​​​സ്ക​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ അ​​​ള​​​വി​​​ലും മൂ​​​ല്യ​​​ത്തി​​​ലു​​​മു​​​ണ്ടാ​​​യ മി​​​ക​​​ച്ച വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ ക​​​റി​​​പ്പൊ​​​ടി, പു​​​തി​​​ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന എ​​​ണ്ണ, ലേ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി അ​​​ള​​​വി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. അ​​​തേ​​​സ​​​മ​​​യം, മു​​​ള​​​ക്, മ​​​ല്ലി, പെ​​​രും​​​ജീ​​​ര​​​കം, ജാ​​​തി​​​ക്ക, ചോ​​​ളം എ​​​ന്നി​​​വ​​​യ്ക്കു മൂ​​​ല്യ​​​ത്തി​​​ലാ​​​ണ് വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​തെന്ന് സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക് പ​​​റ​​​ഞ്ഞു.


അ​​​ള​​​വി​​​ലും മൂ​​​ല്യ​​​ത്തി​​​ലും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു ചെ​​​റി​​​യ ഏ​​​ല​​​മാ​​​ണ്. 456.01 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 4,180 ട​​​ണ്‍ ചെ​​​റി​​​യ ഏ​​​ല​​​ം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. അ​​​ള​​​വി​​​ൽ 44 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മൂ​​​ല്യ​​​ത്തി​​​ൽ 53 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഏ​​​ല​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്.

3241.83 കോ​​​ടി രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള 3,53,400 ട​​​ണ്‍ മു​​​ള​​​ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​ത്പ​​​ന്ന​​​മാ​​​ണ് ജീ​​​ര​​​കം. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​ള​​​വാ​​​യ 91,024 ട​​​ണ്ണി​​​ൽ നി​​​ന്ന് 1,04,260 ട​​​ണ്ണാ​​​യും മൂ​​​ല്യം 1480.79 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 1761.70 കോ​​​ടി​​​യാ​​​യും വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ ക​​​റി​​​പ്പൊ​​​ടി, പേ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ള​​​വി​​​ൽ ഒ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​വും മൂ​​​ല്യ​​​ത്തി​​​ൽ 10 ശ​​​ത​​​മാ​​​ന​​​വു​​​ം വർധനയുണ്ടായി. 517.52 കോ​​​ടി വി​​​ല മ​​​തി​​​ക്കു​​​ന്ന 25,200 ട​​​ണ്‍ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. ന​​​ട​​​പ്പു വ​​​ർ​​​ഷ​​​ത്തി​​​ൽ 1873.22 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന 12,700 ട​​​ണ്‍ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന എ​​​ണ്ണ​​​യും ലേ​​​പ​​​ന​​​ങ്ങ​​​ളു​​​ം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.