അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​ക​ൾ​ക്കു തി​രി​ച്ച​ടി
അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​ക​ൾ​ക്കു തി​രി​ച്ച​ടി
Wednesday, April 25, 2018 12:44 AM IST
മും​ബൈ: അ​നി​യ​ന്‍റെ ക​ന്പ​നി​ക​ൾ​ക്കു വ​ൻ ത​ക​ർ​ച്ച; ചേ​ട്ട​ന്‍റെ ക​ന്പ​നി​ക്കു വ​ൻ കു​തി​പ്പ്.
ഇ​ന്ന​ലെ ഓ​ഹ​രി​വി​പ​ണി​യി​ൽ അം​ബാ​നി സ​ഹോ​ദ​ര​ന്മാ​രു​ടെ ക​ന്പ​നി​ക​ൾ​ക്കാ​ണ് ഈ ​വി​പ​രീ​ത പ്ര​തി​ക​ര​ണം.

മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഓ​ഹ​രി​വി​ല ഇ​ന്ന​ലെ നാ​ലു ശ​ത​മാ​ന​ത്തോ​ള​മാ​ണു ക​യ​റി​യ​ത്. ക്രൂ​ഡ് ഓ​യി​ൽ വി​ല ക​യ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു റി​ല​യ​ൻ​സി​നു നേ​ട്ടം. ഓ​ഹ​രി​വി​ല 970.05 രൂ​പ​യി​ലെ​ത്തി. ഇ​ന്ന​ലെ മാ​ത്രം വ​ർ​ധ​ന 3.64 ശ​ത​മാ​നം.

അ​തേ​സ​മ​യം അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് നേ​വ​ൽ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ലി​മി​റ്റ​ഡും റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സും കു​ത്ത​നേ ഇ​ടി​ഞ്ഞു. റി​ല​യ​ൻ​സ് നേ​വ​ലി​ന് 18.15 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ത​ക​ർ​ച്ച. 22.1 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ഓ​ഹ​രി​വി​ല.


ക​ന്പ​നി​യു​ടെ വ​രു​മാ​നം കു​ത്ത​നേ ഇ​ടി​യു​ക​യും ക​ന​ത്ത ന​ഷ്‌​ടം വ​രു​ക​യും ചെ​യ്തു. ക​ന്പ​നി തു​ട​ർ​ന്നു മു​ന്നോ​ട്ടു പോ​കു​മോ എ​ന്ന് ഓ​ഡി​റ്റ​ർ ത​ന്നെ റി​പ്പോ​ർ​ട്ടി​ൽ സം​ശ​യം രേ​ഖ​പ്പെ​ടു​ത്തി. 409 കോ​ടി രൂ​പ​യാ​ണു ജ​നു​വ​രി-​മാ​ർ​ച്ചി​ൽ ക​ന്പ​നി​യു​ടെ ന​ഷ്‌​ടം.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ വി​ല 19 ശ​ത​മാ​നം താ​ണു. ക​ന്പ​നി​യു​ടെ ക​ട​ബാ​ധ്യ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളാ​ണു കാ​ര​ണം. അ​നി​ൽ അം​ബാ​നി​യു​ടെ മ​റ്റു ക​ന്പ​നി​ക​ൾ​ക്കും ഇ​ന്ന​ലെ തി​രി​ച്ച​ടി നേ​രി​ട്ടു. ഓ​ഹ​രിവി​പ​ണി ഇ​ന്ന​ലെ പൊ​തു​വേ ഉ​യ​ർ​ച്ച കാ​ണി​ച്ച​പ്പോ​ഴാ​ണ് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​ക​ൾ​ക്ക് ക്ഷീ​ണം നേ​രി​ട്ട​ത്. നി​ഫ്റ്റി 29.65 പോ​യി​ന്‍റും സെ​ൻ​സെ​ക്സ് 165.87 പോ​യി​ന്‍റും ഉ​യ​ർ​ന്നാ​ണു ക്ലോ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.