പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​കമേ​​​ഖ​​​ല​യിൽനിന്നുള്ള ക​യ​റ്റു​മ​തി​യി​ൽ 18 ശതമാനം വ​ള​ർ​ച്ച
പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​കമേ​​​ഖ​​​ല​യിൽനിന്നുള്ള ക​യ​റ്റു​മ​തി​യി​ൽ 18 ശതമാനം വ​ള​ർ​ച്ച
Wednesday, April 25, 2018 12:44 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ 204 പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​കമേ​​​ഖ​​​ല​​​ക​​​ൾ 2017-2018 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 18 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 2016-2017ൽ 2,30,797 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന ച​​​ര​​​ക്ക്-​​വ്യാ​​​പാ​​​ര ക​​​യ​​​റ്റു​​​മ​​​തി 2017-18ൽ 2,73,487 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നെന്ന് കേ​​​ന്ദ്ര വാ​​​ണി​​​ജ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള എ​​​ക്സ്പോ​​​ർ​​​ട്ട് പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ഇ​​​ഒ​​​യു ആ​​​ൻ​​​ഡ് എ​​​സ്ഇ​​​സെ​​​ഡ് (ഇ​​​പി​​​സി​​​ഇ​​​എ​​​സ്) അ​​​റി​​​യി​​​ച്ചു.

ഉ​​​ത്പാ​​​ദ​​​ന​​​വും സേ​​​വ​​​ന​​​ങ്ങ​​​ളും യാ​​​തൊ​​​രു ത​​​ട​​​സ​​​വും കൂ​​​ടാ​​​തെ ന​​​ട​​​ക്കു​​​ന്ന ഏ​​​ക സ്ഥ​​​ല​​​മാ​​​ണ് പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​കമേ​​​ഖ​​​ല​​​ക​​ൾ. പ​​​ശ്ചി​​​മ​​ബം​​​ഗാ​​​ളി​​​ലെ ഫാ​​​ൾ​​​ട്ട​​​യും കൊ​​​ച്ചി പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യു​​​മാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൊ​​​ച്ചി മേ​​​ഖ​​​ല ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 111 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണ്. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ഫാ​​​ൾ​​​ട്ട എ​​​സ്ഇ​​​സെ​​​ഡ് 112 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​ണെ​​ന്നും ഇ​​​പി​​​സി​​​ഇ​​​എ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​ ​​വി​​​ന​​​യ് ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.


പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള സോ​​​ഫ്റ്റ്‌വേ​​​ർ ക​​​യ​​​റ്റു​​​മ​​​തി​ 17 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചി​​ട്ടു​​ണ്ട്. 2,77,857 കോ​​​ടി​​​യു​​​ടെ സോ​​​ഫ്റ്റ്‌വേറാ​​​ണ് ക​​​ഴി​​​ഞ്ഞവ​​​ർ​​​ഷം ക​​​യ​​​റ്റു​​​മ​​​തി ചെ​​യ്ത​​​ത്.​ വ്യാ​​​പാ​​​ര​​​സാ​​​ധ​​​ന​​​ങ്ങ​​​ളും സോ​​​ഫ്റ്റ്‌വേറും ചേ​​​ർ​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി 5,51,344 കോ​​​ടി​​​യു​​​ടേ​​​താ​​​ണ്. പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 113 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. ​ബ​​​യോ-​​​ടെ​​​ക്കാ​​​ണ് ഭാ​​​വി​​​യി​​​ൽ ഏ​​​റ്റ​​​വും സാ​​​ധ്യ​​​ത ക​​​ല്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ക​​​യ​​​റ്റു​​​മ​​​തി മേ​​​ഖ​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.