ദേശീയ ടെലികോം നയം ക​ര​ട് വി​ജ്ഞാ​പ​നം മേ​യ് ഒ​ന്നി​ന്
ദേശീയ ടെലികോം നയം ക​ര​ട് വി​ജ്ഞാ​പ​നം മേ​യ് ഒ​ന്നി​ന്
Friday, April 27, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ ദേ​ശീ​യ ടെ​ലി​കോം ന​യത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തു​വി​ടും. മേ​യ് ഒ​ന്നി​നു പു​റ​ത്തു​വി​ടു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ പൊ​തു​ജ​ന​ത്തിന് അ​വ​സ​ര​മു​ണ്ടെ​ന്ന് ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ൻ പ​റ​ഞ്ഞു.

പു​തി​യ ന​യം നി​ക്ഷേ​പ​ക​സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​യ്ക്കു​ന്ന​തു​മാ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വ്യ​വ​സാ‍യ സം​ഘ​ട​ന​യാ​യ അം​ച​മി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു.

പൊ​തു​ജ​നാ​ഭി​പ്രാ​യം ആ​രാ​യു​ന്ന​തി​നാ​യി 15-20 ദി​വ​സ​ത്തെ സ​മ​യ​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം ടെ​ലി​കോം വ​കു​പ്പ് മ​ന്ത്രി​ത​ല നി​ർ​ദേ​ശ​ങ്ങ​ൾ ആ​രാ​ഞ്ഞ് അ​ന്തി​മ അ​നു​മ​തി​ക്കാ​യി കാ​ബി​ന​റ്റി​ന് അ​യ​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.