മുംബൈ: 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പായ്ക്ക് പ്രഖ്യാപിച്ച റിലയൻസ് ജിയോ ഇൻഫോകോമിന്റെ പ്രഹരത്തിൽ തകർന്നടിഞ്ഞ് ടെലികോം കമ്പനികൾ. ഇത് ഇന്നലെ മറ്റു ടെലികോം കമ്പനികളുടെ ഓഹരിയിടിച്ചു. ഭാരതി എയർടെൽ 7.5 ശതമാനം, ഐഡിയ സെല്ലുലാർ 13 ശതമാനം, റിലയൻസ് കമ്യൂണിക്കേഷൻസ് 4.65 ശതമാനം വീതം താഴ്ന്നു.
199 രൂപയുടെ പോസ്റ്റ് പെയ്ഡ് പായ്ക്കിൽ ജിയോ 25 ജിബി അതിവേഗ ഡാറ്റയ്ക്കൊപ്പം സൗജന്യ കോൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര കോളുകളും ഇതോടൊപ്പം ആക്ടിവേറ്റ് ചെയ്യപ്പെടും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാതെതന്നെ ഉപയോക്താക്കൾക്ക് ജിയോ പോസ്റ്റ് പെയ്ഡ് സേവനം ലഭിക്കുകയും ചെയ്യും. 25 ജിബി എന്ന പരിധി കഴിഞ്ഞാൽ ഒരു ജിബിക്ക് 20 രൂപ വീതം നല്കണണം. ചൊവ്വാഴ്ച മുതലാണ് ഈ ഓഫർ പ്രാബല്യത്തിലാകുക.
ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്ന അന്താരാഷ്ട്ര കോളിംഗ് സംവിധാനത്തിലൂടെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 50 പൈസ നിരക്കിലും ബംഗ്ലാദേശ്, ചൈന, ഫ്രാൻസ്, ഇറ്റലി, ന്യൂസിലൻഡ്, സിംഗപ്പൂർ, യുകെ എന്നിവിടങ്ങളിലേക്ക് മിനിറ്റിന് രണ്ടു രൂപ നിരക്കിലും ഓസ്ട്രേലിയ, ബഹറിൻ, പാക്കിസ്ഥാൻ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് മിനിറ്റിന് നാലു രൂപ നിരക്കിലും ജർമനി, അയർലൻഡ്, ജപ്പാൻ, കുവൈത്ത്, റഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് അഞ്ചു രൂപ നിരക്കിലും ഇസ്രയേൽ, നൈജീരിയ, സൗദി അറേബ്യ, സ്പെയ്ൻ, സ്വീഡൻ, യുഎഇ, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളില്ക്ക് ആറു രൂപ നിരക്കിലും വിളിക്കാം. ഇതോടൊപ്പം ഇന്റർനാഷണൽ റോമിംഗും പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.