ജി​യോ​ജി​ത് അ​റ്റാ​ദാ​യം 73 കോ​ടി രൂപ
Wednesday, May 16, 2018 11:27 PM IST
കൊ​​ച്ചി: നി​​ക്ഷേ​​പസേ​​വ​​ന സ്ഥാ​​പ​​ന​​മാ​​യ ജി​​യോ​​ജി​​ത് മാ​ർ​ച്ച് 31ന​വ​​സാ​​നി​​ച്ച സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ 73 കോ​​ടി രൂ​​പ​ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ത​ലേ ​വ​ർ​ഷ​ത്തേ​ക്കാ​ൾ 31 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. 368 കോ​ടി രൂ​പ​യാ​ണ് ക​​ന്പ​​നി​​യു​​ടെ മൊ​​ത്തം വ​​രു​​മാ​​നം. നി​​കു​​തി​​ക്കുമു​​ൻ​​പു​​ള്ള ലാ​​ഭം 26 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 115 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

നാ​​ലാം പാ​​ദ​​ത്തി​​ലെ ആ​​കെ വ​​രു​​മാ​​നം20 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 95 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. അ​​റ്റാ​​ദാ​​യം 26 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 19 കോ​​ടി​​യി​​ലെ​​ത്തി. ഒ​രു രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള ഒ​​രു ഓ​​ഹ​​രി​​ക്ക് ര​ണ്ടു രൂ​​പ എ​​ന്ന നി​​ര​​ക്കി​​ൽ (200%) ലാ​​ഭ​​വി​​ഹി​​തം ന​​ൽ​​കാ​​നും ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് തീ​രു​മാ​നി​ച്ചു. ക​ന്പ​നി​കൈ​കാ​ര്യം​ചെ​യ്യു​ന്നആ​സ്തി 38,600 കോ​​ടി രൂ​​പ​​യാ​​ണ്. ക​​ന്പ​​നി​​യു​​ടെ മ്യൂ​​ച്വ​​ൽ ഫ​​ണ്ട് വി​​ത​​ര​​ണ​​ത്തി​​ൽ നി​​ന്നു​​ള്ള വ​​രു​​മാ​​നം 92 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു​​വെ​​ന്ന് ജി​​യോ​​ജി​​ത് മാ​​നേ​​ജി​​ംഗ് ഡ​​യ​​റ​​ക്ട​​ർ സി.​​ജെ.​​ജോ​​ർ​​ജ് പ​​റ​​ഞ്ഞു.