ജിയോ എഐ ടീം വൈകാതെ സജ്ജമാകും
ജിയോ എഐ ടീം വൈകാതെ സജ്ജമാകും
Tuesday, June 5, 2018 12:49 AM IST
ന്യൂ​ഡ​ൽ​ഹി: മു​കേ​ഷ് അം​ബാ​നി​യു​ടം മ​ക​ൻ ആ​കാ​ശി​ന്‍റെ കീ​ഴി​ൽ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സം​ഘ​ത്തെ സ​ജ്ജ​മാ​ക്കാ​ൻ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം നി​യ​മ​നം തു​ട​ങ്ങി. ഹൈ​ദ​രാ​ബാ​ദി​ലോ ബം​ഗ​ളൂ​രു​വി​ലോ ആ​യി​രി​ക്കും ആ​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടീം ​പ്ര​വ​ർ​ത്തി​ക്കു​ക. മെ​ഷീ​ൻ ലേ​ണിം​ഗ്, ബ്ലോ​ക്ക് ചെ​യ്ൻ വി​ഭാ​ഗ​ത്തി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രെ​യാ​ണ് അ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​യോ നി​യ​മി​ക്കു​ക.

ഇ​ന്ത്യ​ൻ ടെ​ലി​കോം മേ​ഖ​ല​യി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ പ്ര​വേ​ശ​നം ന​ട​ത്തി​യ ജി​യോ നി​ല​വി​ൽ 18.6 കോ​ടി വ​രി​ക്കാ​രു​മാ​യി അ​തി​വേ​ഗം കു​തി​ക്കു​ന്ന ക​മ്പ​നി​യാ​ണ്. കു​റ​ഞ്ഞ തു​ക​യ്ക്ക് അ​തി​വേ​ഗ 4ജി ​നെ​റ്റ്‌​വ​ർ​ക്ക് ന​ല്കി വ​രി​ക്കാ​രെ നേ​ടി​യ ക​മ്പ​നി ഇ​പ്പോ​ൾ 5ജി ​നെ​റ്റ്‌​വ​ർ​ക്കി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഒ​പ്പം കൃ​ത്രി​മ​ബു​ദ്ധി, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് തു​ട​ങ്ങി​യ​വ​യും ആ​ർ​ജി​ക്കാ​നാ​ണ് ശ്ര​മം.


ജി​യോ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​യാ​യ ഭാ​ര​തി എ​യ​ർ​ടെ​ലും കൃ​ത്രി​മ​ബു​ദ്ധി​യി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​പ്രി​ലി​ൽ ചീ​ഫ് ഡാ​റ്റാ സ​യ​ന്‍റി​സ്റ്റാ​യി ശാ​ന്ത​നു ഭ​ട്ടാ​ചാ​ര്യ​യെ നി​യ​മി​ച്ചു. എ​യ​ർ​ടെ​ലി​ന്‍റെ വ​രി​ക്കാ​ർ​ക്ക് എ​ന്തൊ​ക്കെ​യാ​ണ് വേ​ണ്ട​തെ​ന്നു മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ഭ​ട്ടാ​ചാ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.