ഐസിഐസിഐ ബാങ്ക് പുതിയ ചെയർമാനെ തേടുന്നു
ഐസിഐസിഐ ബാങ്ക് പുതിയ ചെയർമാനെ തേടുന്നു
Tuesday, June 5, 2018 12:49 AM IST
മും​​​ബൈ: വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​ട്ട ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​നെ തേ​​​ടു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​കെ. ശ​​​ർ​​​മ ഈ 30​​നു വി​​​ര​​​മി​​​ക്കും. പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു താ​​​ത്​​​പ​​​ര്യ​​​മി​​​ല്ല.

ചെ​​​യ​​​ർ​​​മാ​​​ൻസ്ഥാ​​​ന​​​ത്തേ​​​ക്കു ബാ​​​ങ്ക് പ​​​ല​​​രെ​​​യും സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ആ​​​രും സ​​​ന്ന​​​ദ്ധ​​​രാ​​​യി​​​ല്ല. മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ച​​​ന്ദ കോ​​​ച്ച​​​റെ​​​പ്പ​​​റ്റി​​​യു​​​ള്ള ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണു കാ​​​ര​​​ണം. ച​​​ന്ദ തു​​​ട​​​രു​​​ന്പോ​​​ൾ ചെ​​​യ​​​ർ​​​മാ​​​ൻപ​​​ദ​​​വി​​​യി​​​ലേ​​​ക്കു വ​​​രാ​​​ൻ ബാ​​​ങ്കിം​​​ഗ് രം​​​ഗ​​​ത്തു​​​ള്ള മി​​​ക്ക​​​വ​​​രും ത​​​യാ​​​റ​​​ല്ല. ച​​​ന്ദ ഇ​​​പ്പോ​​​ൾ അ​​​വ​​​ധി​​​യി​​​ലാ​​​ണ്.

വീ​​​ഡി​​​യോ​​​കോ​​​ൺ ഗ്രൂ​​​പ്പി​​​നു 3250 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ ക​​​ന്പ​​​നി​​​ക്കു വീ​​​ഡി​​​യോകോ​​​ണി​​​ൽ​​​നി​​​ന്ന് 64 കോ​​​ടി രൂ​​​പ കി​​​ട്ടി എ​​​ന്ന​​​താ​​​ണു ച​​​ന്ദ കോ​​​ച്ച​​​റി​​​നെ​​​തി​​​രാ​​​യ ഒ​​​രാ​​​രോ​​​പ​​​ണം. എ​​​സാ​​​ർ ഗ്രൂ​​​പ്പി​​​ന് 5720 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും ഭ​​​ർ​​​ത്താ​​​വ് ദീ​​​പ​​​ക് കോ​​​ച്ച​​​ർ പ​​​ണം പ​​​റ്റി​​​യെ​​​ന്ന മ​​​റ്റൊ​​​രു ആ​​​രോ​​​പ​​​ണ​​​വും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഉ​​​യ​​​ർ​​​ന്നു. ര​​​ണ്ട് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും അ​​​ര​​​വി​​​ന്ദ് ഗു​​​പ്ത എ​​​ന്ന​​​യാ​​​ളാ​​​ണ് ഉ​​​ന്ന​​​യി​​​ച്ച​​​ത്.


എ​​​സാ​​​ർ ഗ്രൂ​​​പ്പി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​നും ബ്രി​​​ട്ട​​​നി​​​ൽ പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക്കും​​​വേ​​​ണ്ടി​​​യാ​​​ണ് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​വാ​​​യ്പ​​​ക​​​ൾ ഇ​​​പ്പോ​​​ൾ കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ളാ​​​ണ്. വാ​​​യ്പ​​​യ്ക്കു പ്ര​​​തി​​​ഫ​​​ല​​​മാ​​​യി എ​​​സാ​​​ർ ഗ്രൂ​​​പ്പി​​​ൽ​​​നി​​​ന്നു മൗ​​​റീ​​​ഷ്യ​​​സി​​​ലെ ചി​​​ല വ്യാ​​​ജ ക​​​ന്പ​​​നി​​​ക​​​ൾ വ​​​ഴി ദീ​​​പ​​​ക് കോ​​​ച്ച​​​റി​​​ന്‍റെ ന്യൂ​​​പ​​​വ​​​ർ നി​​​ന്യൂ​​​വ​​​ബി​​​ൾ​​​സ് എ​​​ന്ന ക​​​ന്പ​​​നി​​​യി​​​ൽ 325 കോ​​​ടി രൂ​​​പ എ​​​ത്തി​​​യെ​​​ന്നു ഗു​​​പ്ത ആ​​​രോ​​​പി​​​ച്ചു. ആ​​​രോ​​​പ​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലും എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വീ​​​ഡി​​​യോ​​​കോ​​​ണി​​​നു വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​പ​​​ണം ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് ര​​​ണ്ടു ത​​​വ​​​ണ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. താ​​​ൻ തെ​​​റ്റൊ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ച​​​ന്ദ കോ​​​ച്ച​​​റും പ​​​റ​​​ഞ്ഞു. ര​​​ണ്ടാ​​​മ​​​ത്തെ ആ​​​രോ​​​പ​​​ണം വ​​​ന്ന​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണു സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.പി​​​ന്നീ​​​ടു ച​​​ന്ദ കോ​​​ച്ച​​​ർ അ​​​വ​​​ധി​​​യി​​​ൽ​​​ പോ​​​യി. ബോ​​​ർ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ട​​​ല്ല അ​​​വ​​​ധി എ​​​ന്നാ​​​ണു ബാ​​​ങ്ക് പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.