ഇലക്‌ട്രോസ്റ്റീൽ വേദാന്ത ഗ്രൂപ്പിന്
Wednesday, June 6, 2018 12:48 AM IST
ന്യൂ​ഡ​ൽ​ഹി: അ​നി​ൽ അ​ഗ​ർ​വാ​ളി​ന്‍റെ വേ​ദാ​ന്ത ഗ്രൂ​പ്പ് ഉ​രു​ക്കു​വ്യ​വ​സാ​യ​ത്തി​ലേ​ക്കു ക​ട​ന്നു. പാ​പ്പ​ർ​കോ​ട​തി​യി​ലാ​യ ഇ​ല​ക്‌​ട്രോ​സ്റ്റീ​ൽ സ്റ്റീ​ൽ​സ് ലി​മി​റ്റ​ഡി​നെ വാ​ങ്ങി​ക്കൊ​ണ്ടാ​ണ് പ്ര​വേ​ശം.
ചെ​ന്പ്, അ​ലുമി​നി​യം, സി​ങ്ക്, ടി​ൻ തു​ട​ങ്ങി​യ മ​റ്റു ലോ​ഹ​ങ്ങ​ളു​ടെ ബി​സി​ന​സി​ലാ​ണ് വേ​ദാ​ന്ത ഗ്രൂ​പ്പ് ഇ​തു​വ​രെ ശ്ര​ദ്ധി​ച്ചി​രു​ന്നത്. ഇ​രു​ന്പ​യി​ര് ബി​സി​ന​സു​മു​ണ്ട്. 5,320 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഇ​ല​ക്‌​ട്രോ​സ്റ്റീ​ലി​നെ വാ​ങ്ങു​ന്ന​ത്. തു​ക ബാ​ങ്കി​ൽ അ​ട​ച്ച് പു​തി​യ ഡ​യ​റ​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചു.

ഇ​പ്പോ​ൾ പ്ര​തി​വ​ർ​ഷം 15 ല​ക്ഷം ട​ൺ സ്റ്റീ​ൽ നി​ർ​മി​ക്കാ​വു​ന്ന​താ​ണ് ഇ​ല​ക്‌​ട്രോ​സ്റ്റീ​ൽ പ്ലാ​ന്‍റ്. ഇ​ത് 25.1 ല​ക്ഷം ട​ണ്ണി​ലേ​ക്കു വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മു​ണ്ട്. ത​ങ്ങ​ളു​ടെ ഇ​രു​ന്പ​യി​ര് ബി​സി​ന​സി​ന്‍റെ തു​ട​ർ​ച്ച​യാ​യി സ്റ്റീ​ലി​നെ കാ​ണു​ക​യാ​ണ് വേ​ദാ​ന്ത. ഇ​രു​ന്പ​യി​ര് സ്റ്റീ​ലാ​ക്കി മാ​റ്റു​ന്പോ​ൾ ലാ​ഭ​മാ​ർ​ജി​ൻ പ​ല​മ​ട​ങ്ങാ​കും.


ഇ​ൻ​സോ​ൾ​വ​ൻ​സി ആ​ൻ​ഡ് ബാ​ങ്ക്‌റപ്റ്റ്സി കോ​ഡ് (ഐ​ബി​സി) വ​ന്ന​ശേ​ഷം തീ​ർ​പ്പാ​കു​ന്ന ര​ണ്ടാ​മ​ത്തെ സ്റ്റീ​ൽ ക​ന്പ​നി​യാ​ണ് ഇ​ല​ക്‌​ട്രോ​സ്റ്റീ​ൽ. ക​ഴി​ഞ്ഞ മാ​സം ഭൂ​ഷ​ൺ സ്റ്റീ​ലി​നെ ടാ​റ്റാ സ്റ്റീ​ൽ വാ​ങ്ങി​യി​രു​ന്നു. എ​സാ​ർ സ്റ്റീ​ൽ, മോ​ണ​ക് ഇ​സ്പാ​ത് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ കാ​ര്യം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്.

ബി​ഹാ​റി​ൽ​നി​ന്നു​ള്ള മാ​ർ​വാ​ഡി​യാ​യ അ​നി​ൽ അ​ഗ​ർ​വാ​ളി​ന്‍റെ ക​ന്പ​നി​യാ​ണ് ഈ​യി​ടെ തൂ​ത്തു​ക്കു​ടി​യി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​ട​യാ​ക്കി​യ സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ. ക​ന്പ​നി​യു​ടെ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നു​നേ​രേ പോ​ലീ​സ് വെ​ടി​വ​ച്ച​തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.