മ​​ധ്യ​​പ്ര​​ദേ​​ശി​​ന് ടാ​​റ്റാ​​യു​​ടെ ഇലക്‌ട്രിക് ടിഗോർ
മ​​ധ്യ​​പ്ര​​ദേ​​ശി​​ന് ടാ​​റ്റാ​​യു​​ടെ ഇലക്‌ട്രിക് ടിഗോർ
Thursday, June 7, 2018 12:51 AM IST
ഭോ​​പ്പാ​​ൽ: ടാ​​റ്റ ​മോ​​ട്ടോ​​ഴ്സ് ലി​​മി​​റ്റ​​ഡ് നി​​ർ​​മി​​ച്ച പു​​തി​​യ വൈ​​ദ്യു​​തി കാ​​ർ മോ​​ഡ​​ലാ​​യ ടിഗോറിന്‍റെ ര​​ണ്ടു യൂ​ണി​​റ്റു​​ക​​ൾ ക​​ന്പ​​നി മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​രി​​നു സ​​മ​​ർ​​പ്പി​​ച്ചു. 1000 യൂ​​ണി​​റ്റ് വൈ​​ദ്യ​​ുതി വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​​കാ​​നു​​ള്ള ക​​രാ​​റി​​ൽ ക​​ന്പ​​നി​​യും മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​രും നേ​​ര​​ത്തെ ഒ​​പ്പു​​വ​​ച്ചി​​രു​​ന്നു, ഇ​​തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​മെ​​ന്ന നി​​ല​​യ്ക്കാ​​ണ് കാ​​റു​​ക​​ൾ വി​​ത​​ര​​ണം​​ചെ​​യ്ത​​ത്.


മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി ശി​​വ് രാ​​ജ് സിം​​ഗ് ചൗ​​ഹാ​​നാ​ണു കാ​​റു​​ക​​ൾ സ്വീ​​ക​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മാ​​സം മ​​ഹാ​​രാ​ഷ്‌​ട്ര സ​​ർ​​ക്കാ​​രു​​മാ​​യും വൈ​​ദ്യു​​തി വാ​​ഹ​​ന​​ങ്ങ​​ൾ നി​​ർ​​മി​​ച്ചു ന​​ൽ​കാ​​നു​​ള്ള ക​​രാ​​റി​​ൽ ടാ​​റ്റ ഒ​​പ്പു​​വ​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.