ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി 10.3 ല​ക്ഷം കോ​ടി രൂ​പ
ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി 10.3 ല​ക്ഷം കോ​ടി രൂ​പ
Thursday, June 7, 2018 12:51 AM IST
മും​ബൈ: രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി (പ​ലി​ശ​യും ഗ​ഡു​വും കൃ​ത്യ​മാ​യി അ​ട​യ്ക്കാ​ത്ത വാ​യ്പ) ഈ ​മാ​ർ​ച്ച് 31-നു 10.3 ​ല​ക്ഷം കോ​ടി രൂ​പ​യാ​യി. ഇ​തു മൊ​ത്തം വാ​യ്പ​യു​ടെ 11.2 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​ത് എ​ട്ടു​ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​ന്ന് വാ​യ്പ​യു​ടെ 9.5 ശ​ത​മാ​ന​വും.

ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ക്രി​സി​ൽ ആ​ണ് ഇ​തു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ട​ങ്ങ​ൾ പു​തു​ക്കി​യും പു​ന​ർ​ക്ര​മീ​ക​രി​ച്ചും കു​ഴ​പ്പ​മി​ല്ലെ​ന്നു കാ​ണി​ച്ചി​രു​ന്ന രീ​തി റി​സ​ർ​വ് ബാ​ങ്ക് വി​ല​ക്കി​യ​താ​ണ് ഇ​ക്കൊ​ല്ലം എ​ൻ​പി​എ (നി​ഷ്ക്രി​യ ആ​സ്തി) വ​ർ​ധി​ക്കാ​ൻ കാ​ര​ണം. എ​ൻ​പി​എ നി​ർ​ണ​യം ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ ജൂ​ണി​ലും സെ​പ്റ്റം​ബ​റി​ലും കൂ​ടി എ​ൻ​പി​എ വ​ർ​ധി​ക്കും. പി​ന്നീ​ട് ഇ​വ കു​റ​ഞ്ഞു​വ​രു​മെ​ന്ന് ക്രി​സി​ൽ ക​രു​തു​ന്നു. മൊ​ത്തം വാ​യ്പ​യു​ടെ 11.5 ശ​ത​മാ​നം വ​രെ എ​ൻ​പി​എ ഉ​യ​ർ​ന്നേ​ക്കും.


എ​ൻ​പി​എ​യി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലാ​ണ്. 8.9 ല​ക്ഷം കോ​ടി രൂ​പ. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ വ​ലി​യ എ​ൻ​പി​എ​ക​ൾ ഇ​ങ്ങ​നെ:

എ​സ്ബി​ഐ 2,23,427 കോ​ടി, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് 86,620 കോ​ടി, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 62,328 കോ​ടി, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ 56,480 കോ​ടി, ഐ​ഡി​ബി​ഐ ബാ​ങ്ക് 55,588 കോ​ടി, യൂ​ണി​യ​ൻ ബാ​ങ്ക് 49,370 കോ​ടി, ക​ന​റാ ബാ​ങ്ക് 47,468 കോ​ടി, സെ​ൻ​ട്ര​ൽ ബാ​ങ്ക് 39,131 കോ​ടി, ഐ​ഒ​ബി 38,180 കോ​ടി, യൂ​ക്കോ ബാ​ങ്ക് 30,550 കോ​ടി.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന് 54,063 കോ​ടി​യും ആ​ക്സി​സ് ബാ​ങ്കി​ന് 34,249 കോ​ടി​യും എ​ൻ​പി​എ ഉ​ണ്ട്. മ​റ്റു ബാ​ങ്കു​ക​ൾ​ക്കു 10,000 കോ​ടി​യി​ൽ താ​ഴെ​യേ ഉ​ള്ളൂ എ​ൻ​പി​എ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.