ടൂൺസ് മീഡിയ ഗ്രൂപ്പും യെല്ലോ എന്‍റർടെയിൻമെന്‍റും കൈകോർക്കും
Monday, June 11, 2018 11:07 PM IST
തി​രു​വ​ന​ന്ത​പു​രം/​സി​ഡ്നി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ടൂ​ൺ​സ് മീ​ഡി​യ ഗ്രൂ​പ്പും ഓ​സ്ട്രേ​ലി​യ​ൻ സ്ഥാ​പ​ന​മാ​യ യെ​ല്ലോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്. പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി യെ​ല്ലോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന ആ​നി​മേ​റ്റ​ഡ് പ​ര​മ്പ​ര​യു​ടെ നി​ർ​മാ​ണം, ആ​ഗോ​ളത​ല​ത്തി​ലു​ള്ള വി​ത​ര​ണം എ​ന്നി​വ​യാ​ണ് ടൂ​ൺ​സ് മീ​ഡി​യ ചെ​യ്യു​ക.

ദ ​വി​ഗ്ഗി​ൾ​സ് സ​ഹ​സ്ഥാ​പ​ക​നും യെ​ല്ലോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് പ്ര​സി​ഡ​ന്‍റു​മാ​യ ഗ്രെ​ഗ് പേ​ജ് ആ​യി​രി​ക്കും സം​യു​ക്ത സം​രം​ഭ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. ടൂ​ൺ​സ് സി​ഇ​ഒ പി. ​ജ​യ​കു​മാ​റും യെ​ല്ലോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് ക്രി​യേ​റ്റീ​വ് ഡെ​വ​ല​പ്മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലെ​ക് മി​ല്ല​റു​മാ​യി​രി​ക്കും പ്രൊ​ഡ്യൂ​സ​ർ​മാ​ർ. പ്രീ ​പ്രൊ​ഡ​ക്‌​ഷ​ൻ, ഐ​പി ക്രി​യേ​ഷ​ൻ, സ്ക്രി​പ്റ്റ്, സം​ഗീ​തം എ​ന്നി​വ യെ​ല്ലോ എ​ന്‍റ്ർ​ടെ​യി​ൻ​മെ​ന്‍റ് നി​ർ​വ​ഹി​ക്കും. ടൂ​ൺ​സ് മീ​ഡി​യ​യു​ടെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ ആ​ഗോ​ള വി​ത​ര​ണം ന​ട​ത്തു​ന്ന ഇ​മി​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റും യെ​ല്ലോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ക്കും.


ഇരുപത്തഞ്ചു വ​ർ​ഷം മു​മ്പ് കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ബ്രാ​ൻ​ഡ് എ​ന്ന ആ​ശ​യ​ത്തി​ൽ ഗ്രെ​ഗ് പേ​ജ് സ്ഥാ​പി​ച്ച​താ​ണ് വി​ഗ്ഗി​ൾ​സ്. പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്ന് ശ​ത​കോ​ടി ഡോ​ള​റി​നു മു​ക​ളി​ലാ​ണ് വി​ഗ്ഗി​ൾ​സി​ന്‍റെ മൂ​ല്യം.

കു​ട്ടി​ക​ൾ​ക്കാ​യി ആ​നി​മേ​റ്റ​ഡ് പ​ര​മ്പ​ര​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ മു​ൻ​നി​ര ആ​നി​മേ​ഷ​ൻ സ്റ്റു​ഡി​യോ​ക​ളി​ലൊ​ന്നാ​യി മാ​റി​യ സ്ഥാ​പ​ന​മാ​ണ് ‍ടൂ​ൺ​സ്. ആ​ഗോ​ള ത​ല​ത്തി​ൽ വാ​ൾ​ട്ട് ഡി​സ്നി, ട​ർ​ണ​ർ, സോ​ണി, യൂ​ണി​വേ​ഴ്സ​ൽ, ബി​ബി​സി, പാ​ര​മൗ​ണ്ട് എ​ന്നി​വ​യു​മാ​യി ടൂ​ൺ​സി​നു സ​ഹ​ക​ര​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.