സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് എ​ൻ​പി​സി​ഐ പു​ര​സ്കാ​രം
സൗ​ത്ത് ഇ​ന്ത്യ​ൻ  ബാ​ങ്കി​ന്  എ​ൻ​പി​സി​ഐ  പു​ര​സ്കാ​രം
Monday, June 11, 2018 11:07 PM IST
മും​​​ബൈ: എ​​​ൻ​​​പി​​​സി​​​ഐ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ്സ് എ​​​ക്സ​​​ല​​​ൻ​​​സ് 2017 പു​​​ര​​​സ്കാ​​​രം സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്. ചെ​​​റു​​​കി​​​ട ബാ​​​ങ്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ റു​​​പേ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ളാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്.

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഇ​​​വി​​​പി (ട്ര​​​ഷ​​​റി) കെ.​​​എ​​​ൻ. ര​​​ഘു​​​നാ​​​ഥ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഡെ​​​പ്യൂ​​​ട്ടി ഗ​​​വ​​​ർ​​​ണ​​​ർ ബി.​​​പി. ക​​​നും​​​ഗോ​​​യി​​​ൽ​​​നി​​​ന്നു പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. എ​​​ൻ​​​പി​​​സി​​​ഐ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ശ്വ​​​മോ​​​ഹ​​​ൻ മ​​​ഹാ​​​പ​​​ത്ര, ഐ​​​ബി​​​എ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വി.​​​ജി. ക​​​ണ്ണ​​​ൻ, ഐ​​​ഡി​​​ആ​​​ർ​​​ബി​​​ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ.​​​എ​​​സ്. രാ​​​മ​​​ശാ​​​സ്ത്രി എ​​​ന്നി​​​വ​​​രും മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


എ​​​ൻ​​​പി​​​സി​​​ഐ, അം​​​ഗ​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ക​​​ണ്ടെ​​​ത്തി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​ര​​​പ്ര​​​വ​​​ണ​​​ത സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണ് നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.