ബാ​ങ്കു​ക​ളു​ടെ റേ​റ്റിം​ഗ് താ​ഴ്ത്തി
ബാ​ങ്കു​ക​ളു​ടെ റേ​റ്റിം​ഗ്  താ​ഴ്ത്തി
Wednesday, June 13, 2018 11:38 PM IST
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ), ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ എ​ന്നി​വ​യു​ടെ റേ​റ്റിം​ഗ് ആ​ഗോ​ള ഏ​ജ​ൻ​സി ഫി​ച്ച് താ​ഴ്ത്തി. വ​യ​ബി​ലി​റ്റി റി​സ്ക് എ​ന്ന ഇ​ന​ത്തി​ലാ​ണു താ​ഴ്ത്ത​ൽ. എ​സ്ബി​ഐ ബി​ബി പ്ല​സി​ലേ​ക്കും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യെ ബി​ബി​യി​ലേ​ക്കും താ​ഴ്ത്തി. നി​ഷ്ക്രി​യ ആ​സ്തി കൂ​ടി​യ​തും ലാ​ഭം കു​റ​ഞ്ഞ​തും മൂ​ലം ആ​ന്ത​ര ക​രു​ത്ത് കു​റ​ഞ്ഞു എ​ന്നാ​ണു ഫി​ച്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഇ​വ​യു​ടെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക്രെ​ഡി​റ്റ് റേ​റ്റിം​ഗി​ൽ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ല്ല. അ​തു ട്രി​പ്പി​ൾ ബി​യി​ൽ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.