ദിവ്യ സൂര്യദേവര ജനറൽ മോട്ടോഴ്സ് സിഎഫ്ഒ
ദിവ്യ സൂര്യദേവര ജനറൽ മോട്ടോഴ്സ് സിഎഫ്ഒ
Friday, June 15, 2018 12:24 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ജ​ന​റ​ൽ മോ​ട്ടോ​ഴ്സി​ന്‍റെ (ജി​എം) ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ (സി​എ​ഫ്ഒ) ആ​യി ഇ​ന്ത്യ​ൻ വം​ശ​ജ ദി​വ്യ സൂ​ര്യ​ദേ​വര നി​യ​മി​ത​യാ​യി. ച​ക്ക് സ്റ്റീ​വ​ൻ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​നു വി​ര​മി​ക്കു​ന്പോ​ൾ ചു​മ​ത​ല ഏ​ൽ​ക്കും. ഇ​പ്പോ​ൾ കോ​ർ​പ​റേ​റ്റ് ഫി​നാ​ൻ​സ് വൈ​സ്പ്ര​സി​ഡ​ന്‍റാ​ണ്.

ചെ​ന്നൈ​യി​ൽ ജ​നി​ച്ച ഈ ​മു​പ്പ​ത്തൊ​ൻ​പ​തു​കാ​രി ഇ​നി ജി​എം ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) മേ​രി ബ​രാ​യോ​ടാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്യു​ക. വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ൽ ഈ ​പ​ദ​വി​ക​ളി​ൽ എ​ത്തു​ന്ന ആ​ദ്യ വ​നി​ത​ക​ളാ​ണ് ഇ​വ​ർ. 56 വ​യ​സു​ള്ള ബ​രാ 2014 മു​ത​ൽ ജി​എം സി​ഇ​ഒ ആ​ണ്. വേ​റേ ഒ​രു ആ​ഗോ​ള വാ​ഹ​ന ക​ന്പ​നി​യി​ലും ഈ ​പ​ദ​വി​ക​ളി​ൽ വ​നി​ത​ക​ളി​ല്ല. അ​മേ​രി​ക്ക​യി​ലെ വ​ലി​യ 500 ക​ന്പ​നി​ക​ളി​ൽ ഹെ​ർ​ഷി​ക്കും അ​മേ​രി​ക്ക​ൻ വാ​ട്ട​ർ വ​ർ​ക്സി​നും മാ​ത്ര​മേ ഈ ​ര​ണ്ടു ത​സ്തി​ക​ക​ളി​ലും വ​നി​ത​ക​ളു​ള്ളൂ.


മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ടു​ത്ത ദി​വ്യ എം​ബി​എ ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണു പ​ഠി​ച്ച​ത്.

ചാ​ർ​ട്ടേ​ഡ് ഫി​നാ​ൻ​ഷൽ അ​ന​ലി​സ്റ്റും അ​ക്കൗ​ണ്ട​ന്‍റു​മാ​യ ദി​വ്യ യു​ബി​എ​സി​ലും പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പേ​ഴ്സി​ലും ജോ​ലി​ചെ​യ്ത ശേ​ഷം 2005-ൽ ​ജി​എ​മ്മി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.