വിലക്കയറ്റം കുതിക്കുന്നു
വിലക്കയറ്റം കുതിക്കുന്നു
Friday, June 15, 2018 12:24 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക (ഡ​ബ്ല്യു​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പം 14 മാ​സ​ത്തെ ഉ​യ​ര​ത്തി​ലെ​ത്തി. മേ​യി​ൽ 4.43 ശ​ത​മാ​ന​മാ​യാ​ണ് വി​ല​ക്ക​യ​റ്റം കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ലെ 2.26 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​യോ​ളം​വ​രു​മി​ത്. ഏ​പ്രി​ലി​ലെ 3.18 ശ​ത​മാ​ന​ത്തെ അ​പേ​ക്ഷി​ച്ചു ഗ​ണ്യ​മാ​യ കു​തി​പ്പ്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം ത​ലേ​മാ​സ​ത്തെ 0.87 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 1.60 ശ​ത​മാ​ന​മാ​യി. ഇ​ന്ധ​നം-​ഊ​ർ​ജം വി​ഭാ​ഗ​ത്തി​ലെ ക​യ​റ്റം 7.85-ൽ ​നി​ന്ന് 11.22 ശ​ത​മാ​ന​മാ​യി. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യാ​ണ് ഈ ​കു​തി​പ്പി​നു കാ​ര​ണം. ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 81.93 ശ​ത​മാ​ന​മാ​ണു വി​ല​ക്ക​യ​റ്റം. എ​ന്നാ​ൽ പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ​ക്കു വി​ല കു​റ​ഞ്ഞു.


ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു വ്യ​വ​സാ​യി സം​ഘ​ട​ന​യാ​യ അ​സോ​ചം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​യു​ടെ ദൗ​ർ​ബ​ല്യ​വും വി​ല​ക്ക​യ​റ്റം കൂ​ടാ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് ഇ​ക്ര പ്രി​ൻ​സി​പ്പ​ൽ ഇ​ക്ക​ണോ​മി​സ്റ്റ് അ​ദി​തി ന​യ്യാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.