യൂട്യൂബ് മ്യൂസിക് കൂടുതൽ രാജ്യങ്ങളിലേക്ക്
യൂട്യൂബ് മ്യൂസിക് കൂടുതൽ രാജ്യങ്ങളിലേക്ക്
Wednesday, June 20, 2018 1:03 AM IST
ന്യൂഡൽഹി: സം​ഗീ​തം ​ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള യൂ​ട്യൂ​ബി​ന്‍റെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ യൂ​ട്യൂ​ബ് മ്യൂ​സി​ക് കൂ​ടു​ത​ൽ‌ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്. ഓ​സ്ട്രി​യ, കാ​ന​ഡ, ഫി​ൻ​ലാ​ൻ​ഡ്, ഫ്രാ​ൻ‌​സ്, ജ​ർ​മ​നി, അയ​ർ​ല​ണ്ട്, ഇ​റ്റ​ലി, നോ​ർ​വെ, റ​ഷ്യ, സ്പെ​യി​ൻ, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ആ​പ് പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക, ന്യൂ​സി​ല​ൻഡ്, ഓ​സ്ട്രേ​ലി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മെ​യി​ൽ​ത​ന്നെ ആപ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സം​ഗീ​ത വീ​ഡി​യോ​ക​ൾ, ആ​ൽ​ബ​ങ്ങ​ൾ, സി​ംഗിൾ ട്രാ​ക്കു​ക​ൾ, റീ​മി​ക്സ് വേ​ർ​ഷ​നു​ക​ൾ, ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ യൂ​ട്യൂ​ബ് മ്യൂ​സി​ക്കി​ൽ ല​ഭ്യ​മാ​ണ്. പ്രി​യഗാ​ന​ങ്ങ​ൾ വ​ള​രെ എ​ളു​പ്പം തെ​ര​ഞ്ഞ് ക​ണ്ടെ​ത്താ​നു​ള്ള സ്മാ​ർ​ട് സേ​ർ​ച്ചിം​ഗ് സം​വി​ധാ​ന​വും ഈ ​ആ​പ്പി​ലു​ണ്ട്. കൃ​ത്യ​മ​ല്ലാ​ത്ത സൂ​ച​ന​ക​ളി​ൽ​നി​ന്നു​പോ​ലും ഉ​പ​യോ​ക്താ​ക്ക​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന പാ​ട്ട് ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ് സ്മാ​ർ​ട്ട് സേ​ർ​ച്ച് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. അ​ധി​കം വൈ​കാ​തെ​ത​ന്നെ യൂ​ട്യൂ​ബ് മ്യൂ​സി​ക് ഇ​ന്ത്യ​യി​ലു​മെ​ത്തു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.